• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ആ പോസ്റ്റുകൾ വേദനയുണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നു.., എന്നോട് പോകാൻ ആവശ്യപ്പെടുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല’; പ്രതികരിച്ച് പാകിസ്താൻ ടി.വി അവതാരക

by Web Desk 04 - News Kerala 24
October 13, 2023 : 4:53 pm
in India, News
Reading Time: 1 min read
0
A A
0
‘ആ പോസ്റ്റുകൾ വേദനയുണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നു.., എന്നോട് പോകാൻ ആവശ്യപ്പെടുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല’; പ്രതികരിച്ച് പാകിസ്താൻ ടി.വി അവതാരക

ന്യൂഡൽഹി: ഇന്ത്യ വിരുദ്ധ ട്വീറ്റുകൾ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ രാജ്യം വിടാൻ ആവശ്യപ്പെട്ടുവെന്നുള്ള വാർത്ത നിഷേധിച്ച് പാക് സ്പോട്സ് അവതാരക സൈനബ് അബ്ബാസ്. പാകിസ്താൻ ന്യൂസ് ചാനൽ ‘സമാ ടി.വി’ കഴിഞ്ഞ പുറത്തുവിട്ട ഗുരുതര ആരോപണങ്ങളാണ് ഇതോടെ പൊളിഞ്ഞത്.ഐ.സി.സി ഡിജിറ്റൽ ടീമിന്റെ ഭാഗമായിരുന്ന സൈനബ് അബ്ബാസ് പാകിസ്താന്റെ രണ്ടു മത്സരങ്ങൾക്കായി ഹൈദരാബാദിലുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച ഇന്ത്യ വിട്ടിരുന്നു. തുടർന്നാണ് പാക് ചാനൽ ഗുരുതര ആരോണങ്ങളുമായി രംഗത്തെത്തിയത്.

ഇന്ത്യയെയും ഹിന്ദുമതത്തെയും വിമർശിക്കുന്ന ട്വീറ്റുകൾ മുമ്പ് പോസ്റ്റ് ചെയ്തെന്ന പരാതിയെ തുടർന്ന് ഇവരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതായാണ് സമൂഹ മാധ്യമമായ എക്സിലൂടെ ചാനൽ വെളിപ്പെടുത്തിയത്. പിന്നീട് സമാ ടി.വി ആദ്യമിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും സുരക്ഷാ കാരണങ്ങളാൽ സൈനബ് ഇന്ത്യ വിട്ടെന്ന പുതിയ പോസ്റ്റിടുകയും ചെയ്തു.ഇതിനിടെ സൈനബിന്റെ ഏതാനും ഹിന്ദു വിരുദ്ധ പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ ചിലർ കുത്തിപ്പൊക്കിയതോടെ അഭിഭാഷകനായ വിനീത് ജിൻഡാൽ ആഭ്യന്തര മന്ത്രിക്കും ബി.സി.സി.ഐക്കും പരാതി നൽകിയിരുന്നു. ഭാരതത്തിനും ഹിന്ദു ധർമത്തിനുമെതിരായ അവഹേളനപരവും പ്രകോപനപരവുമായ പോസ്റ്റുകളിട്ട ഐ.സി.സി ലോകകപ്പിലെ അവതാരകയെ നീക്കണമെന്നായിരുന്നു ആവശ്യം.

എന്നാൽ, വിഷയത്തിൽ പ്രതികരണവുമായി സൈനബ അബ്ബാസ് രംഗത്തെത്തി. ‘പ്രചരിച്ച പോസ്റ്റുകൾ മൂലമുണ്ടായ വേദന ഞാൻ മനസ്സിലാക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. വ്യക്തി എന്ന നിലയിൽ അവ എന്റെ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാക്കാനാണ് ആഗ്രഹിക്കുന്നത്.’- സൈനബ് എക്സിൽ കുറിച്ചു.

‘എന്നോട് പോകാൻ ആവശ്യപ്പെടുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല, ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തകളിൽ ഭയം തോന്നി. എന്റെ സുരക്ഷയ്ക്ക് ഭീഷണിയില്ലെങ്കിലും, അതിർത്തിയുടെ ഇരുവശത്തുമുള്ള എന്റെ കുടുംബവും സുഹൃത്തുക്കളും ആശങ്കാകുലരായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കാൻ എനിക്ക് കുറച്ച് സ്ഥലവും സമയവും ആവശ്യമാണ്,’ സൈനബ് പറഞ്ഞു.

സൈനബിനെ ഇന്ത്യയിൽ നിന്ന് നാടുകടത്തിയിട്ടില്ലെന്ന് ഐ.സി.സിയും നേരത്തെ വ്യക്തമാക്കിയിരുന്നു. “സൈനബിനെ നാടുകടത്തിയിട്ടില്ല, വ്യക്തിപരമായ കാരണങ്ങളാലാണ് അവർ പോയത്,” ഐ.സി.സി വക്താവ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈലിൽ പകർത്തി; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

Next Post

അഖില്‍ സജീവും ബാസിതും നിങ്ങളുടെ കൂട്ടര്‍, നിങ്ങള്‍ ചെല്ലും ചെലവും നല്‍കി തട്ടിപ്പുകാരാക്കി വളര്‍ത്തിയവര്‍ – വി.ഡി സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഖില്‍ സജീവും ബാസിതും നിങ്ങളുടെ കൂട്ടര്‍, നിങ്ങള്‍ ചെല്ലും ചെലവും നല്‍കി തട്ടിപ്പുകാരാക്കി വളര്‍ത്തിയവര്‍ – വി.ഡി സതീശൻ

അഖില്‍ സജീവും ബാസിതും നിങ്ങളുടെ കൂട്ടര്‍, നിങ്ങള്‍ ചെല്ലും ചെലവും നല്‍കി തട്ടിപ്പുകാരാക്കി വളര്‍ത്തിയവര്‍ - വി.ഡി സതീശൻ

മടങ്ങി വരവിൽ ആമിർ ഖാന്റെ നായികയായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം

മടങ്ങി വരവിൽ ആമിർ ഖാന്റെ നായികയായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം

ജുഡീഷ്യൽ കസ്റ്റഡിക്കെതിരെ ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റർ പ്രബീർ പുരകായസ്ത നൽകിയ ഹരജി തള്ളി

ജുഡീഷ്യൽ കസ്റ്റഡിക്കെതിരെ ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റർ പ്രബീർ പുരകായസ്ത നൽകിയ ഹരജി തള്ളി

ഷാരോൺ വധക്കേസ്‌: വിചാരണ തമിഴ്‌നാട്ടിലേക്ക്‌ മാറ്റണമെന്ന പ്രതി ഗ്രീഷ്‌മയുടെ ആവശ്യം തള്ളി സുപ്രീംകോടതി

ഷാരോൺ വധക്കേസ്‌: വിചാരണ തമിഴ്‌നാട്ടിലേക്ക്‌ മാറ്റണമെന്ന പ്രതി ഗ്രീഷ്‌മയുടെ ആവശ്യം തള്ളി സുപ്രീംകോടതി

‘പലസ്തീന്‍ സമാധാനം ഉറപ്പുവരുത്തുക, യുഎന്‍ കരാര്‍ നടപ്പിലാക്കുക’: 18 വരെ ഏരിയാ കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മ

'പലസ്തീന്‍ സമാധാനം ഉറപ്പുവരുത്തുക, യുഎന്‍ കരാര്‍ നടപ്പിലാക്കുക': 18 വരെ ഏരിയാ കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021