• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അപകടത്തിൽ വിരലുകളുടെ ചലനശേഷി പോയ പ്രവാസിക്ക് ക്ഷേമ ബോർഡ് നൽകിയത് 600 രൂപ!

by Web Desk 01 - News Kerala 24
January 28, 2022 : 11:05 am
in Kerala, News
Reading Time: 1 min read
0
A A
0
അപകടത്തിൽ വിരലുകളുടെ ചലനശേഷി പോയ പ്രവാസിക്ക് ക്ഷേമ ബോർഡ് നൽകിയത് 600 രൂപ!

തിരുവനന്തപുരം : അപകടത്തില്‍ പരിക്കേറ്റ് രണ്ട് കൈവിരലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട പ്രവാസിക്ക് എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും പ്രവാസി ക്ഷേമ ബോര്‍ഡ് ചികില്‍സാ സഹായമായി കൊടുത്തത് വെറും 600 രൂപ. 18 വര്‍ഷം പ്രവാസിയായി ചോര നീരാക്കിയ തനിക്ക് ജീവിതത്തില്‍ ഒരു ബുദ്ധിമുട്ട് വന്നപ്പോള്‍ ഇങ്ങനെ പരിഹസിക്കേണ്ടിയിരുന്നില്ലെന്ന് തിരുവനന്തപുരം സ്വദേശി ചന്ദ്രബാബു പറഞ്ഞു. ചന്ദ്രബാബു 18 വര്‍ഷം പ്രവാസിയായി ജോലി ചെയ്തു. പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചു. ഭാര്യയോടൊപ്പം കരമനയ്ക്കടുത്ത് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ കഴിയുകയാണ് ഇപ്പോൾ. അഞ്ച് വർഷം മുൻപ് ഇരുചക്രവാഹനം വന്നിടിച്ച് കാലിന്‍റെ എല്ലുപൊട്ടി കിടപ്പിലായിയിരുന്നു. എഴുന്നേറ്റ് നടക്കാനായപ്പോള്‍ മരത്തില്‍ വിഗ്രഹം കൊത്തുന്ന ജോലി ചെയ്തുതുടങ്ങി. ഈ ജോലി ചെയ്യുന്നതിനിടെ യന്ത്രത്തില്‍ കുരുങ്ങിയാണ് രണ്ട് വിരലുകൾ അറ്റുപോയത്.

ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും ദിവസങ്ങളോളം ചികിത്സിച്ചു. വിരലുകള്‍ തുന്നിച്ചേര്‍ത്തെങ്കിലും ചലനശേഷി ലഭിച്ചില്ല. തൊഴില്‍ ചെയ്ത് ജീവിക്കാനാവാത്ത സ്ഥിതിയായി. എല്ലാ വഴികളും അടഞ്ഞതോടെയാണ് നോര്‍ക ഓഫീസിന്‍റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ബോര്‍ഡിന്‍റെ ഓഫീസിലെത്തുന്നത്. രേഖകളെല്ലാം സംഘടിപ്പിച്ച് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ചികില്‍സാ സഹായത്തിനായി അപേക്ഷിച്ചു. വാങ്ങിയ മരുന്നുകളുടെ ബില്ലും തുടര്‍ന്ന് നടത്തേണ്ട ചികില്‍സയുടെ ചെലവും എല്ലാം ചേര്‍ത്ത് 40000 രൂപയ്ക്കാണ് അപേക്ഷിച്ചത്. കഴിഞ്ഞ ദിവസം വരെ പണം എപ്പോൾ കിട്ടുമെന്ന് അറിയാൻ അഞ്ച് തവണ ഓഫീസില്‍ നേരിട്ട് പോയി. കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് 600 രൂപ ചികിത്സാ സഹായം പാസായെന്ന് അറിഞ്ഞത്.

നിറകണ്ണുകളോടെയാണ് ബാങ്കിലേക്ക് പോയത്. ആ പണം തനിക്ക് വേണ്ടെന്നും തിരിച്ച് അതേ അക്കൗണ്ടിലേക്ക് തന്നെ ഇട്ടുകൊടുത്തോളൂവെന്നും പറഞ്ഞ് ബാങ്കില്‍ നിന്നും മടങ്ങി. വാങ്ങിയ മരുന്നിന്‍റെ ബില്ല് മാത്രമേ ചികിത്സാ സഹായം കിട്ടാന്‍ വകുപ്പുള്ളൂ എന്നാണ് പ്രവാസി ക്ഷേമ ബോർഡ് സിഇഒ വ്യക്തമാക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബജറ്റില്‍ കൂടുതൽ സ്വകാര്യവത്‌കരണത്തിന് നിർദേശമുണ്ടായേക്കും

Next Post

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12% കുറഞ്ഞു ; ടിപിആര്‍ 15.88%

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫെബ്രുവരി 15 ന് ഉള്ളില്‍ കൊവിഡ് തീവ്രവ്യാപനം ; അടുത്ത ഒരുമാസം നിര്‍ണായകം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12% കുറഞ്ഞു ; ടിപിആര്‍ 15.88%

തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ കുറഞ്ഞ് സ്വർണവില

തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ കുറഞ്ഞ് സ്വർണവില

മരണപ്പെട്ടവര്‍ക്കും മുടങ്ങാതെ പെന്‍ഷന്‍ ; സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ വന്‍ ക്രമക്കേട്

മരണപ്പെട്ടവര്‍ക്കും മുടങ്ങാതെ പെന്‍ഷന്‍ ; സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ വന്‍ ക്രമക്കേട്

വിവോ വൈ75 5ജി ഇന്ത്യയില്‍ ; അത്ഭുതപ്പെടുത്തുന്ന വില – പ്രത്യേകതകള്‍

വിവോ വൈ75 5ജി ഇന്ത്യയില്‍ ; അത്ഭുതപ്പെടുത്തുന്ന വില - പ്രത്യേകതകള്‍

ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടക്കാം ; ജംഷഡ്‌പൂര്‍ ഇന്ന് ഗോവയ്‌ക്കെതിരെ

ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടക്കാം ; ജംഷഡ്‌പൂര്‍ ഇന്ന് ഗോവയ്‌ക്കെതിരെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021