• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 24, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടത് വലിയ നേട്ടം: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
October 14, 2023 : 4:07 pm
0
A A
0
സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടത് വലിയ നേട്ടം: മുഖ്യമന്ത്രി

തൊടുപുഴ > സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുകയാണെന്നും നാടിൻ്റെ ഐക്യം ശ്രദ്ധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. നമ്മുടെ സംസ്ഥാനം വലിപ്പം കൊണ്ടു ചെറുതാണെങ്കിലും കയറ്റുമതി കൊണ്ട് ധാരാളം ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടെന്നും ഇടുക്കി മുട്ടത്തെ കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്കിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവർധിത ഉൽപ്പന്ന വ്യവയസായത്തിനും വലിയ മുന്നേറ്റമുണ്ടാക്കാൻ സ്പൈസസ് പാർക്ക് സഹായകരമാവും. ഇടുക്കിയിലെ മുട്ടത്തെ തുടങ്ങനാട്ടിൽ 15.29 ഏക്കർ സ്ഥലത്ത് ആരംഭിച്ച സ്‌പൈസസ് പാർക്ക് ഏകദേശം 20 കോടി മുതൽ മുടക്കിയാണ് ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചത്. 2021 ഒക്ടോബറിലാരംഭിച്ച വികസന പ്രവർത്തനങ്ങൾ 2023 ആഗസ്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞു .സ്‌പൈസസ് പാർക്കിൽ ഒന്നാംഘട്ടത്തിൽ നിർമിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകൾ എല്ലാം തന്നെ സംരംഭകർക്ക് അനുവദിച്ചുനൽകിയിരിക്കുകയാണ്. സുഗന്ധവ്യഞ്‌ജന തൈലങ്ങൾ, കൂട്ടുകൾ, ചേരുവകൾ, കറിപ്പൊടികൾ, കറിമസാലകൾ, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന പൊടികൾ തുടങ്ങിയ സംരംഭങ്ങൾക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. സംരംഭകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ജലലഭ്യത, വൈദ്യുതി, റോഡ്, ഡ്രെയിനേജ്, മാലിന്യ നിർമാർജന പ്ലാന്റ്, മഴവെള്ള സംഭരണികൾ തുടങ്ങിയവ പാർക്കിൽ ഉറപ്പുവരുത്തിയിട്ടുണ്ട്.

സ്‌പൈസസ് പാർക്കിന്റെ രണ്ടാം ഘട്ടമായി അവശേഷിക്കുന്ന ഭൂമിയിലെ വികസന പ്രവർത്തനങ്ങളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവുമാണ് സ്പൈസസ് പാർക്ക് ലക്ഷ്യമിടുന്നത്. ജില്ലയുടെ പൊതുവായ വികസനക്കുതിപ്പിന് ഇത്‌ കരുത്തുപകരും.മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ വിട്ടുനിന്ന് യുഡിഎഫ് ജനപ്രതിനിധികളെ പരോക്ഷമായി അദ്ദേഹം വിമർശിച്ചു. നമ്മുടെ നാടിന്‍റെ ഐക്യം ശ്രദ്ധിക്കപ്പെടുന്നത് ആണെങ്കിലും ചിലർ അതിൽ നിന്ന് വിട്ടുനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി എംപി ഡീൻ കുര്യാക്കോസും, തൊടുപുഴ എംഎൽഎ പി ജെ ജോസഫും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.

ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷനായി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായി. ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകള്‍ എല്ലാം, സംരംഭകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു. റോഡ്, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ വ്യവസായികാവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് നല്‍കുന്നത്. ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന ഉൽപാദനത്തിനും മൂല്യവര്‍ധിത ഉൽപന്ന വ്യവയസായത്തിനും വലിയ കുതിപ്പ് നല്‍കുവാന്‍ കിൻഫ്ര സ്പൈസസ് പാര്‍ക്ക് വഴിയൊരുക്കും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൈദരാബാദിൽ ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ ‘കൊലപാതക’മെന്ന് രാഹുൽഗാന്ധി

Next Post

മത്സ്യത്തൊഴിലാളികളും വിഴിഞ്ഞം ഇടവകയും ഒന്നടങ്കം കപ്പലിനെ സ്വീകരിക്കാനെത്തും: മന്ത്രി സജി ചെറിയാൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മത്സ്യത്തൊഴിലാളികളും വിഴിഞ്ഞം ഇടവകയും ഒന്നടങ്കം കപ്പലിനെ സ്വീകരിക്കാനെത്തും: മന്ത്രി സജി ചെറിയാൻ

മത്സ്യത്തൊഴിലാളികളും വിഴിഞ്ഞം ഇടവകയും ഒന്നടങ്കം കപ്പലിനെ സ്വീകരിക്കാനെത്തും: മന്ത്രി സജി ചെറിയാൻ

ഭൂപ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്‌ക്കാന്‍ ഇല്ല; ഇടുക്കിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമൊപ്പം എൽഡിഎഫ്‌ നിന്നു: മുഖ്യമന്ത്രി

ഭൂപ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്‌ക്കാന്‍ ഇല്ല; ഇടുക്കിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമൊപ്പം എൽഡിഎഫ്‌ നിന്നു: മുഖ്യമന്ത്രി

ജാതി സെൻസസിന് എസ്എൻഡിപി എതിരല്ല: വെള്ളാപ്പള്ളി നടേശൻ

ജാതി സെൻസസിന് എസ്എൻഡിപി എതിരല്ല: വെള്ളാപ്പള്ളി നടേശൻ

തൃക്കളയൂരിൽ കടന്നൽ കുത്തേറ്റു സ്ത്രീക്ക് പരിക്ക്

തൃക്കളയൂരിൽ കടന്നൽ കുത്തേറ്റു സ്ത്രീക്ക് പരിക്ക്

ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട്: 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു; ഏഴുപേര്‍ക്കെതിരെ കേസ്; 3,59,250 രൂപ പിഴ ഈടാക്കി

ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട്: 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു; ഏഴുപേര്‍ക്കെതിരെ കേസ്; 3,59,250 രൂപ പിഴ ഈടാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In