• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇസ്രായേൽ അധിനിവേശത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്‍റെ നിശബ്ദതയെ വിമർശിച്ച് അറബ് പാർലമെന്‍റ്

by Web Desk 04 - News Kerala 24
October 15, 2023 : 3:02 pm
in News, World
0
A A
0
ഇസ്രായേൽ അധിനിവേശത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്‍റെ നിശബ്ദതയെ വിമർശിച്ച് അറബ് പാർലമെന്‍റ്

ജിദ്ദ: ഇസ്രായേലിന്‍റെ മാനുഷികതയും മര്യാദയും ലംഘിച്ചുള്ള അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമൂഹം തുടരുന്ന ലജ്ജാകരമായ നിശബ്ദതയെ വിമർശിച്ച് അറബ് പാർലമെന്‍റ്. ശനിയാഴ്ച അറബ് പാർലമെന്‍റ് പ്രസിഡന്‍റ് ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമിയുടെ നേതൃത്വത്തിൽ കെയ്റോയിലെ അറബ് ലീഗ് ജനറൽ സെക്രട്ടേറിയേറ്റ് ആസ്ഥാനത്ത് നടന്ന യോഗം ഫലസ്തീൻ ജനതക്ക് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

അധിനിവേശ ശക്തി ഫലസ്തീനിൽ വംശഹത്യ യുദ്ധം തുടരുന്നതും ഗസ്സയിലും പരിസരങ്ങളിലും നിഷ്ഠൂരമായി ബോംബെറിഞ്ഞ് അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതും യുദ്ധകുറ്റമാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികളായ സാധാരണക്കാരെ ബോധപൂർവം ലക്ഷ്യമിട്ടാണ് ആക്രമണം. നൂറുക്കണക്കിനാളുകൾ മരിക്കാനും ആയിരങ്ങൾക്ക് പരിക്കേൽക്കാനുമിടയാകുന്നതാണ് ഫലസ്തീനിലെ നിലവിലെ സാഹചര്യം. വലിയ മാനുഷിക ദുരന്തമാണ് സംഭവിക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ ഉണരണമെന്നും യോഗം ആവശ്യപ്പെട്ടു.

മേഖലയിലെ പുതിയ സംഭവവികാസങ്ങൾ യോഗം ചർച്ച ചെയ്തു. ഫലസ്തീനിലെ സ്ഥിതിഗതികളുടെ ഗൗരവത്തെക്കുറിച്ചും മനുഷ്യത്വരഹിതമായ നടപടികളെക്കുറിച്ചും അന്താരാഷ്ട്ര സമൂഹം ഇനിയും നിശബ്ദത തുടർന്നാൽ മേഖലയിൽ അപകടകരമായ സ്ഥിതിവിശേഷമാണ് ഉണ്ടാവുകയെന്നും അത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. അറബികളുടെ പ്രഥമവും കേന്ദ്രീയവുമായ പ്രശ്‌നം കടന്നുപോകുന്ന ഈ നിർണായക നിമിഷത്തിൽ ഫലസ്തീൻ ജനതയോട് സമ്പൂർണമായി ഐക്യപ്പെടുകയാണെന്നും അറബ് പാർലമെന്‍റ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

12000ത്തിലധികം വ്യാജ പാക് പാസ്‌പോർട്ടുകൾ പിടിച്ചെടുത്ത് സൗദി അധികൃതര്‍; പിടികൂടിയത് അഫ്‍ഗാനികളില്‍ നിന്ന്

Next Post

മണിപ്പൂർ; പ്രശ്നപരിഹാരം തേടി ഗവർണർക്ക് നിവേദനം നൽകി പ്രതിപക്ഷപാർട്ടികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മണിപ്പൂർ; പ്രശ്നപരിഹാരം തേടി ഗവർണർക്ക് നിവേദനം നൽകി പ്രതിപക്ഷപാർട്ടികൾ

മണിപ്പൂർ; പ്രശ്നപരിഹാരം തേടി ഗവർണർക്ക് നിവേദനം നൽകി പ്രതിപക്ഷപാർട്ടികൾ

നിശ്ചയദാർഢ്യം ലക്ഷ്യത്തിലേക്ക് ഷെറിൻ ഷഹാന സിവിൽ സർവിസിൽ പ്രവേശിക്കുന്നു

നിശ്ചയദാർഢ്യം ലക്ഷ്യത്തിലേക്ക് ഷെറിൻ ഷഹാന സിവിൽ സർവിസിൽ പ്രവേശിക്കുന്നു

മഴക്കെടുതി നേരിടാൻ സജ്ജമാണെന്ന് തിരുവനന്തപുരം നഗരസഭ

മഴക്കെടുതി നേരിടാൻ സജ്ജമാണെന്ന് തിരുവനന്തപുരം നഗരസഭ

ഒക്ടോബറിന് ശേഷം ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല..!

ഒക്ടോബറിന് ശേഷം ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല..!

കോഴിക്കോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം തട്ടിയ അസം സ്വദേശി അറസ്റ്റിൽ

കോഴിക്കോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം തട്ടിയ അസം സ്വദേശി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021