• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ; കാനത്തിന് പരോക്ഷ മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

by Web Desk 01 - News Kerala 24
January 28, 2022 : 12:35 pm
0
A A
0
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ; കാനത്തിന് പരോക്ഷ മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന സിപിഐ വാദങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓര്‍ഡിനന്‍സിനെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷത്തിന്റേയും സിപിഐയുടേയും വാദങ്ങള്‍ക്ക് മറുപടിയുള്ളത്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി ശക്തമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് ദേശാഭിമാനി ലേഖനത്തിലൂടെ കോടിയേരി ബാലകൃഷണന്‍ അടിവരയിട്ടത്. ഓര്‍ഡിനന്‍സ് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അദ്ദേഹം ലേഖനത്തിലൂടെ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വാചകമടി മത്സരം എന്ന തലക്കെട്ടിലാണ് ലേഖനം. കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് ഓര്‍ഡിനന്‍സിനുള്ള നീക്കം നടത്തുന്നതെന്ന് കോടിയേരി ബാലകൃഷണന്‍ ലേഖനത്തിലൂടെ വിശദീകരിച്ചു.

ലോകായുക്ത ശുപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തില്‍ നിന്ന് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കുന്ന തരത്തിലുള്ള നിലവിലുള്ള വ്യവസ്ഥ കേന്ദ്രഭരണകക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്ന് കൊടുക്കുന്നതാണെന്ന് കോടിയേരി ലേഖനത്തിലൂടെ ആക്ഷേപിച്ചു. അഴിമതിക്കെതിരെ നടപടി സ്വീകരിക്കാന്‍ എല്‍ ഡി എഫിന് അര്‍ധ ജുഡീഷ്യല്‍ സംവിധാനത്തിന്റെ ആവശ്യമില്ലെന്നും അഴിമതി തടയാന്‍ പിണറായി സര്‍ക്കാരിന് ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണമെന്നാല്‍ അഴിമതിയുടെ ചക്കരക്കുടമാണെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസും ബിജെപിയും ലോകായുക്ത വിഷയത്തില്‍ അഴിമതി വിരുദ്ധ വാചകമടി മത്സരം നടത്തുകയാണെന്ന് കോടിയേരി വിമര്‍ശിച്ചു. നിലവിലുള്ള നിയമം മാതൃകാപരമാണെങ്കില്‍ കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സമാനമായ നിയമം നടപ്പാക്കാന്‍ എന്തുകൊണ്ട് ഈ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ലെന്നും കോടിയേരി ചോദിച്ചു.

ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് മുന്‍പ് പ്രതിപക്ഷവുമായി കൂടിയാലോചന നടത്തിയോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം വിചിത്രമാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. ഇത് ബില്ലായി സഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന് പറയാനുള്ള അഭിപ്രായങ്ങള്‍ ഗൗരവത്തോടെ കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോകായുക്ത ; ഭേദഗതിക്കുള്ള അടിയന്തര സാഹചര്യമെന്ത് ; മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യാത്തത് പിഴവ് – സിപിഐ

Next Post

ഐഫോണ്‍ 12 മിനി സ്വന്തമാക്കാം 26,000 രൂപയ്ക്ക് ; ഓഫര്‍ ഇങ്ങനെ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഐഫോണ്‍ 12 മിനി സ്വന്തമാക്കാം 26,000 രൂപയ്ക്ക് ; ഓഫര്‍ ഇങ്ങനെ

ഐഫോണ്‍ 12 മിനി സ്വന്തമാക്കാം 26,000 രൂപയ്ക്ക് ; ഓഫര്‍ ഇങ്ങനെ

ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഉച്ചയ്ക്ക് പരിഗണിക്കും ; പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം നടപടി

ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഉച്ചയ്ക്ക് പരിഗണിക്കും ; പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം നടപടി

ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തി : ക്രൈംബ്രാഞ്ച്

ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തി : ക്രൈംബ്രാഞ്ച്

മന്ത്രിമാരെ രക്ഷിക്കാനുള്ള ശ്രമം ; ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷം

മന്ത്രിമാരെ രക്ഷിക്കാനുള്ള ശ്രമം ; ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷം

പുതിയ വൈറസ് നിയോകോവ് : മരണനിരക്ക് ഉയരും ; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

പുതിയ വൈറസ് നിയോകോവ് : മരണനിരക്ക് ഉയരും ; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In