• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

സ്ത്രീകള്‍ പതിവായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍…

by Web Desk 06 - News Kerala 24
October 16, 2023 : 2:04 pm
in Health, News
Reading Time: 1 min read
0
A A
0
പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം…

സ്ത്രീകള്‍ പലപ്പോഴും അവരുടെ ആരോഗ്യ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാതെയാണ് വീട്ടുജോലികളും, കുട്ടികളുടെ കാര്യങ്ങളും, ജോലിസ്ഥലത്ത് ഉത്തരവാദിത്ത സ്ഥാനങ്ങളും നിറവേറ്റുന്നത്. അതാണ് പലപ്പോഴും സ്ത്രീകളില്‍ പോഷകാഹാരക്കുറവു കാണപ്പെടുന്നത്.

സ്ത്രീകള്‍ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അവരുടെ ശാരീരികാരോഗ്യത്തിനു മാത്രമല്ല, മാനസികാരോഗ്യത്തിനും ഏറെ പ്രധാനമാണ്. ഇന്ന് ലോക ഭക്ഷ്യദിനത്തില്‍, സ്ത്രീകൾ അവരുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…

ഒന്ന്… 

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ചീര. വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചീര സ്ത്രീകള്‍ കഴിക്കുന്നത് അവരുടെ ശരീരത്തിന്‍റെ പ്രതിരോധശേഷിക്കും എല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

രണ്ട്… 

പയറുവർഗങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ഇവയും സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അവരുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

മൂന്ന്… 

ഓട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദൈനംദിന ഊർജ്ജത്തിന് വേണ്ട ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും നാരുകളും ഓട്സില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയിൽ മറ്റ് ധാന്യങ്ങളേക്കാൾ കൂടുതൽ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്.  ഒപ്പം ആരോഗ്യകരമായ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്‍റുകളും അടങ്ങിയതാണ് ഓട്സ്.

നാല്… 

പാല്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിന് സാധ്യത കൂടുതലാണ്. ഓസ്റ്റിയോപൊറോസിസ് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തടയാന്‍ കാത്സ്യം ധാരാളം അടങ്ങിയ പാല്‍ കുടിക്കുന്നത് ഗുണം ചെയ്യും. പ്രോട്ടീൻ, ഫോസ്ഫറസ്, ബി വിറ്റാമിനുകള്‍, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയവയും പാലില്‍ അടങ്ങിയിട്ടുണ്ട്.

അഞ്ച്… 

ബ്രൊക്കോളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ  അംഗമായ ബ്രൊക്കോളി സ്ത്രീകൾക്കുള്ള ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകളിലൊന്നാണ്. കൊളസ്ട്രോളിന്റെ അളവ് നിലനിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ബ്രൊക്കോളി കഴിക്കാം.

ആറ്… 

ബീറ്റ്റൂട്ട് നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ദഹനവ്യവസ്ഥയെ സുഗമമാക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സ്ത്രീകള്‍ക്ക് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാം.

ഏഴ്…

ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഒരു പ്രീബയോട്ടിക് ഭക്ഷണമാണ് ബദാം. അതിനാല്‍ ഇവ ദഹനത്തിന് മികച്ചതാണ്. കൂടാതെ, 1/4 കപ്പ് ബദാമിൽ മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ സ്ത്രീകള്‍ പതിവായി ബദാം  കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂടിയിടിച്ച് അപകടം : 2 പേർ മരിച്ചു

Next Post

’10 ലക്ഷം സഞ്ചാരികൾ’ കേരളത്തിന്റെ വാട്ടർമെട്രോ മില്യൺ മെട്രോ ആയിരിക്കുകയാണ് ; നന്ദി അറിയിച്ച് പി രാജീവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചാൻസലർ ഓർഡിനൻസ്: മുൻവിധിയോടെ കാണേണ്ടതില്ല, ഗവർണർ ആവശ്യമുള്ള നിലപാട് സ്വീകരിക്കും: മന്ത്രി രാജീവ്

’10 ലക്ഷം സഞ്ചാരികൾ’ കേരളത്തിന്റെ വാട്ടർമെട്രോ മില്യൺ മെട്രോ ആയിരിക്കുകയാണ് ; നന്ദി അറിയിച്ച് പി രാജീവ്

സമസ്തയുമായി ഭിന്നതയില്ല; പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സമസ്തയുമായി ഭിന്നതയില്ല; പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

‘മുതിർന്ന അഭിഭാഷകൻ’ പദവിയെ ചോദ്യം ചെയ്തുള്ള ഹർജി തള്ളി

കവര്‍ന്നത് പത്തുപവന്‍ സ്വര്‍ണവും 12 ലക്ഷവും; വീട്ടിൽ മോഷണ ലക്ഷണങ്ങളില്ല, ആളെ കിട്ടിയപ്പോള്‍ ട്വിസ്റ്റ്

കവര്‍ന്നത് പത്തുപവന്‍ സ്വര്‍ണവും 12 ലക്ഷവും; വീട്ടിൽ മോഷണ ലക്ഷണങ്ങളില്ല, ആളെ കിട്ടിയപ്പോള്‍ ട്വിസ്റ്റ്

സഹോദരി വിളിച്ചപ്പോൾ സംശയാസ്പദ ശബ്ദം, അയൽവാസികൾ നോക്കിയപ്പോൾ യുവാവ് കൊല്ലപ്പെട്ട നിലയിൽ, പിതാവിനെ തേടി പൊലീസ്

സഹോദരി വിളിച്ചപ്പോൾ സംശയാസ്പദ ശബ്ദം, അയൽവാസികൾ നോക്കിയപ്പോൾ യുവാവ് കൊല്ലപ്പെട്ട നിലയിൽ, പിതാവിനെ തേടി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021