ചെന്നൈ: ശാസ്ത്രസാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി യുവ ചെസ്സ് പ്രതിഭ പ്രഗ്നാനന്ദ ഐ.എസ്.ആർ.ഒയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. പ്രഗ്നാനന്ദയെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചന്ദ്രനിൽ ഒരു പ്രഗ്യാൻ (റോവർ) ഉണ്ടെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇത് ഭൂമിയിലെ പ്രഗ്നാനന്ദയാണ്. ഇന്ത്യക്ക് വേണ്ടി ഞങ്ങൾ ചന്ദ്രനിൽ എന്താണോ ചെയ്തത് അത് പ്രഗ്നാനന്ദ ഭൂമിയിൽ നേടിയിരിക്കുന്നു. ശാസ്ത്രം, എഞ്ചിനീയറിങ്, സാങ്കേതികവിദ്യ എന്നിവയിൽ യുവാക്കളെ താൽപ്പര്യമുള്ളവരാക്കി ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റുന്നതിന് പ്രഗ്നാനന്ദ ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്’ -സോമനാഥ് പറഞ്ഞു.ലോക റാങ്കിംഗിൽ 15-ാം സ്ഥാനത്തുള്ള പ്രഗ്നാനന്ദ ഇനി ഒന്നാം സ്ഥാനത്തെത്തുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അതിനുള്ള കഴിവ് പ്രഗ്നാനന്ദക്കുണ്ടെന്നും സോമനാഥ് കൂട്ടിച്ചേർത്തു.