• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തോമസ്‌ ഐസക്കിന്റെ വ്യക്തിവിവരങ്ങൾ ചോദിക്കുന്നതെന്തിന്‌?; ഇഡിയോട്‌ ഹൈക്കോടതി

by Web Desk 04 - News Kerala 24
October 16, 2023 : 9:44 pm
in Kerala, News
0
A A
0
തോമസ്‌ ഐസക്കിന്റെ വ്യക്തിവിവരങ്ങൾ ചോദിക്കുന്നതെന്തിന്‌?; ഇഡിയോട്‌ ഹൈക്കോടതി

കൊച്ചി > കിഫ്‌ബി മസാല ബോണ്ട്‌ ഇറക്കിയതുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി ഡോ. തോമസ്‌ ഐസക്കിന്റ വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുന്നതെന്തിനെന്ന്‌ ഇഡിയോട്‌ ഹൈക്കോടതി. നാട്ടിലും വിദേശത്തുമുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കുന്നത്‌ എന്തിനെന്നും അത്തരം കാര്യങ്ങളിൽ അന്വേഷണം ആവശ്യമാണോ എന്നും ഇഡിയോട്‌ കോടതി ആരാഞ്ഞു.

തോമസ്‌ ഐസക്‌ ഉൾപ്പെടെയുള്ളവർക്ക്‌ നിരന്തരം സമൻസ് നൽകുന്നതുകൊണ്ടാണ് ഹർജിക്കാർക്ക്‌ കോടതിയെ സമീപിക്കേണ്ടിവരുന്നത്‌. മാത്രമല്ല, ചോദ്യംചെയ്യലിന്‌ ഹാജരാകാൻ ആവശ്യപ്പെട്ട്‌ നൽകിയ സമൻസുകളിൽ തോമസ്‌ ഐസക്‌ ഉൾപ്പെടെയുള്ളവർ ചെയ്‌ത കുറ്റമോ, നിയമലംഘനമോ എന്തെന്ന്‌ വിശദീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ അവർ എങ്ങനെയാണ്‌ ചോദ്യംചെയ്യലിന്‌ ഹാജരാകുക? തോമസ് ഐസക്‌ ചോദ്യംചെയ്യലിന്‌ ഹാജരാകാൻ ആവശ്യപ്പെടുന്നതിന്റെ കാരണം വിശദമാക്കണമെന്നും കോടതി പറഞ്ഞു.

കിഫ്‌ബി മസാല ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമം (ഫെമ) ലംഘിച്ചിട്ടുണ്ടോയെന്ന ഇഡി അന്വേഷണത്തിന്റെ പേരിൽ ഹാജരാകാൻ നൽകിയ സമൻസുകൾ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് തോമസ് ഐസക്കും, ഒന്നരവർഷമായി ബുദ്ധിമുട്ടിക്കുകയാണെന്ന്‌ ആരോപിച്ച് കിഫ്ബി സിഇഒ കെ എം എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസും നൽകിയ ഹർജികളാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ പരിഗണിക്കുന്നത്‌.

തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യലിന്‌ വിളിപ്പിക്കാനുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. മറ്റു കാര്യങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി. ഹർജി വിശദവാദം കേൾക്കാൻ നവംബർ 24ലേക്ക് മാറ്റി. കിഫ്‌ബിക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ അരവിന്ദ്‌ ദത്താറും ഡോ. തോമസ്‌ ഐസക്കിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌തയും, അഡ്വ. എൻ രഘുരാജും ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈ ന​ഗരത്തിലെ ക്ലോക്കുകളിൽ പലതിലും 12 എന്ന അക്കമില്ല, പിന്നിലെ വിചിത്രമായ കാരണമിത്!

Next Post

പാലിയേക്കര ടോൾ പ്ലാസയിൽ ഇഡി റെയ്‌ഡ്‌; കരാർ വ്യവസ്ഥകൾ പാലിക്കാതെ ടോൾപിരിച്ചുവെന്ന്‌ പരാതി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പാലിയേക്കര ടോൾ പ്ലാസയിൽ ഇഡി റെയ്‌ഡ്‌; കരാർ വ്യവസ്ഥകൾ പാലിക്കാതെ ടോൾപിരിച്ചുവെന്ന്‌ പരാതി

പാലിയേക്കര ടോൾ പ്ലാസയിൽ ഇഡി റെയ്‌ഡ്‌; കരാർ വ്യവസ്ഥകൾ പാലിക്കാതെ ടോൾപിരിച്ചുവെന്ന്‌ പരാതി

എസ്‌ബി‌ഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; യു‌പി‌ഐ തകരാറുകൾ നേരിടുന്ന കാരണം ഇതാ

എസ്‌ബി‌ഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; യു‌പി‌ഐ തകരാറുകൾ നേരിടുന്ന കാരണം ഇതാ

മുംബൈ കുപ്പായത്തിലും ബാറ്റിംഗ് വെടിക്കെട്ട് തുടർന്ന് രഹാനെ; മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് മിന്നും ജയം

മുംബൈ കുപ്പായത്തിലും ബാറ്റിംഗ് വെടിക്കെട്ട് തുടർന്ന് രഹാനെ; മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് മിന്നും ജയം

ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദിലെ ചില വ്യാപാരസ്ഥാപനങ്ങളിൽ തീപിടിത്തം

റിയാദിലെ ചില വ്യാപാരസ്ഥാപനങ്ങളിൽ തീപിടിത്തം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021