• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തി : ക്രൈംബ്രാഞ്ച്

by Web Desk 01 - News Kerala 24
January 28, 2022 : 1:00 pm
in Kerala, News
Reading Time: 1 min read
0
A A
0
ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തി : ക്രൈംബ്രാഞ്ച്

കൊച്ചി : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിലെ പ്രതി ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ തെളിവ് ഇന്ന് കോടതിയിൽ സമർപ്പിക്കും. അതേസമയം കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരി​ഗണിക്കണമെന്ന പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി. കേസ് ഇന്ന് 1.45 പരി​ഗണിക്കും. ഇന്ന് രാവിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ചേംബറിൽ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരുടെ പ്രത്യേക യോ​ഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം.

കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷാ ഹർജി പരിഗണിക്കൽ ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. പ്രോസിക്യൂഷൻ്റെ ആവശ്യപ്രകാരമാണ് ഹർജി മാറ്റിവെച്ചത്. എന്നാൽ വീണ്ടും പ്രോസിക്യൂഷൻ തന്നെയാണ് ഇന്ന് ജാമ്യഹർജി പരി​ഗണിക്കാൻ ആവശ്യപ്പെടുന്നത്. ഈ നീക്കത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. കേസിൽ പ്രതികളുടെ നിസ്സഹകരണം ഹൈക്കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷൻ തീരുമാനിച്ചിരുന്നു. പ്രതികൾ ഫോണുകൾ കൈമാറാത്ത കാര്യവും കോടതിയെ അറിയിച്ചു. ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ദിലീപ് അടക്കമുള്ള പ്രതികൾ ഇതിനു തയ്യാറായിരുന്നില്ല. ദിലീപ് അടക്കമുള്ള പ്രതികൾ മൊബൈൽ ഫോണുകൾ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം. ഗൂഢാലോചനക്കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരൻ അനൂപ്, സഹായി അപ്പു എന്നിവർ തങ്ങൾ ഉപയോഗിച്ചിരുന്ന ഫോൺ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്.

എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും ഫോൺ ഹാജരാക്കാനാകില്ലെന്ന് ദിലീപ് മറുപടി നൽകി. അന്വേഷണസംഘത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ല. നിലവിലുള്ള കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഫോണിൽ ഇല്ല. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം കോടതിയിൽ നൽകാമെന്നും ദിലീപ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഉച്ചയ്ക്ക് പരിഗണിക്കും ; പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം നടപടി

Next Post

മന്ത്രിമാരെ രക്ഷിക്കാനുള്ള ശ്രമം ; ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മന്ത്രിമാരെ രക്ഷിക്കാനുള്ള ശ്രമം ; ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷം

മന്ത്രിമാരെ രക്ഷിക്കാനുള്ള ശ്രമം ; ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷം

പുതിയ വൈറസ് നിയോകോവ് : മരണനിരക്ക് ഉയരും ; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

പുതിയ വൈറസ് നിയോകോവ് : മരണനിരക്ക് ഉയരും ; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

കൊതുകിനെ തുരത്താന്‍ വീടിനുള്ളില്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍…

കൊതുകിനെ തുരത്താന്‍ വീടിനുള്ളില്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍...

മണിപ്പൂർ തെരഞ്ഞെടുപ്പ് ; ഇംഫാൽ താഴ്വരയുടെ രാഷ്ട്രീയവും ; ഹിൽ-വാലി വിഭജനവും

മണിപ്പൂർ തെരഞ്ഞെടുപ്പ് ; ഇംഫാൽ താഴ്വരയുടെ രാഷ്ട്രീയവും ; ഹിൽ-വാലി വിഭജനവും

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി ; ഓട്ടോയില്‍ പോകുന്നത് കണ്ട് പിന്തുടര്‍ന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021