• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിമാനത്താവളങ്ങളുടെ സുരക്ഷ; ചുറ്റളവിലെ ജനങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പുതുക്കി, ലംഘിച്ചാല്‍ പിഴ

by Web Desk 06 - News Kerala 24
October 20, 2023 : 9:16 pm
in Kerala, News
Reading Time: 1 min read
0
A A
0
വിമാനത്താവളങ്ങളുടെ സുരക്ഷ; ചുറ്റളവിലെ ജനങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പുതുക്കി, ലംഘിച്ചാല്‍ പിഴ

കൊച്ചി: വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളുടെ സമീപം ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്‍പ് ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതും അത്യാവശ്യമാണ്. സുരക്ഷിതവും സുഗമവുമായ വിമാന യാത്ര ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡി.ജി.സി.എ അറിയിച്ചു.

പ്രധാനപ്പെട്ട കാര്യങ്ങള്‍ ചുവടെ

മാലിന്യ നിര്‍മാര്‍ജനം: പക്ഷികളെ ആകര്‍ഷിക്കുന്ന തരത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം തള്ളുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ നിര്‍ദിഷ്ട വേസ്റ്റ് ബിന്നുകള്‍ ഉപയോഗിക്കുക. ഗാര്‍ഹിക മാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി സംസ്‌കരിക്കണം.

സസ്യ നിയന്ത്രണങ്ങള്‍: എയര്‍പോര്‍ട്ടിന് ചുറ്റുമുള്ള സോണുകള്‍ കൃത്യമായി പരിപാലിക്കുക. വന്യജീവി കടന്നു കയറ്റം തടയാന്‍ മരങ്ങളും സസ്യങ്ങളും പതിവായി വെട്ടിമാറ്റി വൃത്തിയാക്കുക. പക്ഷി ആക്രമണ പ്രതിരോധം: പക്ഷികളുടെ സാന്നിധ്യം മൂലമുണ്ടാകുന്ന അപകടസാദ്ധ്യതകള്‍ കണ്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുക.

ഡ്രെയിനേജ് പരിപാലനം: വെള്ളം കെട്ടിക്കിടക്കുന്നത് തടയാന്‍ ഡ്രെയിനേജ് സംവിധാനങ്ങളുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കുക. തടസ്സങ്ങളില്ലാതെ എല്ലായ്പ്പോഴും വെള്ളം ഒഴുകുന്നതിനായി ഡ്രെയിനുകളിലും ഗട്ടറുകളിലും അവശിഷ്ടങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തുക.

വെള്ളക്കെട്ട് ഒഴിവാക്കുക: വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ അവ ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക. ഇല്ലെങ്കില്‍ കൊതുക് പെരുകുന്നതിനും പക്ഷികളെ ആകര്‍ഷിക്കുന്നതിനും അതിടയാക്കും. തണ്ണീര്‍ത്തടങ്ങള്‍, മത്സ്യ ഫാമുകള്‍ എന്നിവ മൂടി സൂക്ഷിക്കുക. നിങ്ങളുടെ പ്രദേശത്തെ വെള്ളക്കെട്ട് പ്രശ്‌നങ്ങളെക്കുറിച്ച് പ്രാദേശിക അധികാരികളെ അറിയിക്കുക. നേരത്തെ വിവരം അറിയിച്ചാല്‍ ആരോഗ്യ – സുരക്ഷാ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായകമാവും.

കശാപ്പ് കേന്ദ്രങ്ങള്‍: കശാപ്പ് കേന്ദ്രങ്ങളിലെ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ കൃത്യമായി ഉപയോഗിക്കുക. വിമാനത്താവളത്തിന് സമീപമുള്ള അനധികൃത കശാപ്പ് പ്രവര്‍ത്തനം ഉടനടി റിപ്പോര്‍ട്ട് ചെയ്യുക.

ഡ്രോണ്‍ ഉപയോഗം: പ്രത്യേക അനുമതിയില്ലാതെ വിമാനത്താവളത്തിന്റെ എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കരുത്.
ലേസര്‍ ലൈറ്റുകള്‍: വിമാനത്താവളത്തിന് സമീപം ലേസര്‍ ലൈറ്റുകള്‍, ശക്തമായി പ്രകാശിക്കുന്ന ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കരുത്. പൈലറ്റുമാര്‍ക്ക് താത്കാലിക അന്ധതയ്ക്കും ദിശാബോധം നഷ്ടപ്പെടാനും ഇത് കാരണമാകും.

കെട്ടിട നിര്‍മാണം: വിമാനത്താവളത്തിനടുത്തുള്ള കെട്ടിടനിര്‍മ്മാണത്തിന് നിയമാനുസൃത നിയന്ത്രണങ്ങള്‍ പാലിക്കുക. നിയുക്ത സോണുകള്‍ക്കുള്ളിലെ കെട്ടിടനിര്‍മാണം ആവശ്യമായ അനുമതികള്‍ നേടിയ ശേഷം മാത്രം ആരംഭിക്കുക.

ഹോട്ട് എയര്‍ ബലൂണ്‍: നിയമാനുസൃതമായ എയര്‍ വേര്‍തിനെസ്സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ബലൂണ്‍ പറപ്പിക്കലിനും
വില്‍ക്കല്‍, വാങ്ങല്‍ ഇടപാടുകള്‍ക്കുമായി ഡി.ജി.സി.എയില്‍ രജിസ്റ്റര്‍ ചെയ്യുക

വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ എയര്‍ക്രാഫ്റ്റ് നിയമം-1937 പാലിക്കണമെന്ന് ഡി.ജി.സി.എ ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പിഴയടക്കേണ്ടതായി വരും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് വ്യോമയാന പ്രവര്‍ത്തനങ്ങളുടെ സുരക്ഷയ്ക്ക് വളരെ പ്രധാനമാണെന്നും ഡിജിസിഐ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാരാഷ്ട്രയിലും കൂടത്തായി മോ‍ഡല്‍ കൂട്ടക്കൊല; വിഷം നല്‍കി കൊലപ്പെടുത്തിയത് ഒരു കുടുംബത്തിലെ അ‍ഞ്ചുപേരെ

Next Post

തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഴയിൽ ജാഗ്രത, കൊച്ചിയിൽ കനത്ത മഴ, വടക്കൻ കേരളത്തിലും മുന്നറിയിപ്പ്

തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

റഷ്യ – യുക്രൈൻ യുദ്ധം ; കുത്തനെ ഉയർന്ന് ക്രൂഡോയിൽ വില – ഇന്ധനവില ഉയരാതിരിക്കാൻ ശ്രദ്ധിച്ച് കേന്ദ്രം

രൂപ കുന്നുകൂടുന്നു, ദിർഹവും ഡോളറും വേണ്ട; ചൈനീസ് കറൻസി നൽകണമെന്ന് റഷ്യൻ ഓയിൽ കമ്പനികൾ, മറുപടിയുമായി ഇന്ത്യ

ഇസ്രയേലിനെതിരെ വിദ്വേഷ പോസ്റ്റ്, ബാങ്ക് ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

ഇസ്രയേലിനെതിരെ വിദ്വേഷ പോസ്റ്റ്, ബാങ്ക് ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

കോൺ​ഗ്രസിന്റെ വിജയം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്ന തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി

ഇസ്രയേൽ ആക്രമണത്തിൽ ബന്ധുക്കൾ കൊല്ലപ്പെട്ടു; പലസ്തീൻ വിദ്യാര്‍ഥിനിയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ജാഗ്രത നിർദ്ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021