ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നത് മിക്ക പ്രമേഹരോഗികൾക്കുമുള്ള സംശയമാണ്. ജിഐ കുറഞ്ഞ (ഗ്ലൈസെമിക് ഇൻഡക്‌സ് (GI) ഭക്ഷണങ്ങളാണ് പ്രമേഹമുള്ളവർ കഴിക്കേണ്ടത്. ഈ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. ഇത് സാവധാനത്തിൽ ആഗിരണം ചെയ്യപ്പെടുകയും ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും. ഏതൊക്കെയാണ് ജിഐ കുറഞ്ഞ ഭക്ഷണങ്ങളെന്നത് അറിയാം…
ധാന്യങ്ങൾ…
നാരുകൾ അടങ്ങിയ ധാന്യങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ദഹനത്തെയും കാർബോഹൈഡ്രേറ്റിന്റെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും.
ആപ്പിൾ…
നാരുകളാൽ സമ്പുഷ്ടവും പോഷകങ്ങൾ നിറഞ്ഞതുമായ ആപ്പിൾ ഫൈബർ ഗ്ലൂക്കോസ് സ്പൈക്കുകൾ തടയുകയും ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
പയർവർഗ്ഗങ്ങൾ…
കിഡ്‌നി ബീൻസ്, ബ്ലാക്ക് ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങളിൽ കുറഞ്ഞ ജിഐയും ഡയറ്ററി ഫൈബറും ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഭക്ഷണമാണ്.
ബാർലി വെള്ളം…
ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമായതിനാൽ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാനുള്ള സാധ്യത കുറയ്ക്കാൻ ബാർലി വെള്ളം സഹായിക്കുന്നു. സംവേദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ ബാർലി വെള്ളത്തിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.
നാരുകളാൽ സമ്പുഷ്ടമായ പച്ചക്കറികൾ…
ബീൻസ്, ചീര, ബ്രോക്കോളി, പച്ച ഇലക്കറികൾ എന്നിവ വയറ് എപ്പോഴും നിറഞ്ഞിരിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
ഓട്സ്…
ലയിക്കുന്ന നാരുകൾ നിറഞ്ഞ ഓട്‌സ് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.