വഡോദര > ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ 10 പേർ മരിച്ചു. ബറോഡയിലെ ദാബോയിൽ നിന്നുള്ള 13 കാരൻ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. 17, 24 വയസുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നു. 24 മണിക്കൂറിനിടെയാണ് സമാനമായ കേസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്‌തത്.
നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറു ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് നമ്പറായ 108 ലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വാസതടസ പ്രശ്‌നങ്ങൾ പറഞ്ഞ് 609 കോളുകളും എത്തി. ഗർബ ആഘോഷങ്ങൾ സാധാരണയായി നടക്കുന്ന വൈകുന്നേരം ആറിനും പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് ഈ കോളുകള്‍ എത്തിയതെന്നാണ് റിപ്പോർട്ട്.
ഗര്‍ബ നൃത്തത്തിന് ഇടയില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതോടെ സംസ്ഥാന സര്‍ക്കാർ ജാഗ്രതയിലായി. ഗര്‍ബ ആഘോഷം നടക്കുന്നതിന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളോട് അടിയന്തര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.