തളിപ്പറമ്പ് > കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി സർക്കാരും നരേന്ദ്രമോഡിയും അദാനിയെയും അംബാനിയെയും ദത്തെടുത്തപ്പോൾ എൽഡി എഫ് സർക്കാർ ഏറ്റെടുത്തത് 64006 അതി ദരിദ്ര കുടുംബങ്ങളെയാണ്. ഇന്ത്യയിലെ ആദ്യത്തെ അതിദരിദ്രത്തില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡി എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.
കേരളത്തെ സാമ്പത്തികമായി ഞെരുക്കാ നാണ് കേന്ദ്ര ശ്രമം. 56000 കോടി കേന്ദ്രം നിഷേധി ക്കുമ്പോൾ കേരളത്തിലെ ക്ഷേമപദ്ധതികൾ പ്രതീക്ഷിച്ച നിലയിൽ നടപ്പാക്കാനാവാത്ത സ്ഥിതിയാണ്. സംവരണമെന്ന പേരിൽ പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് കേന്ദ്രം . അവർ പറഞ്ഞ 33 ശതമാനം സ്‌ത്രീ സംവരണം വരുന്ന തെരഞ്ഞെ ടുപ്പിലില്ല. 2021 ലെ സെൻസസ് ഇതുവരെ നടന്നില്ല. ജാതി സെൻസസിനെ സംഘപരിവാർ എതിർക്കുന്നത് സവർണ മേധാവിത്വം നഷ്‌ടപ്പെടുമോയെന്ന ഭയത്തിലാണ്. ഏക സിവിൽ കോഡിലെ സംഘപരിവാർ നിലപാട് വ്യാജമാണ്. ഹിന്ദുത്വ അജൻഡയല്ലാതെ ഭരണഘടനയിൽ അധിഷ്ഠിതമായ മതനിര പേക്ഷ കാഴ്ചപ്പാട് അവർ അംഗീകരി ക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.