• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍…

by Web Desk 04 - News Kerala 24
October 24, 2023 : 10:23 pm
in Health, News
Reading Time: 1 min read
0
A A
0
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍…

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഉറക്കമില്ലായ്മ, സ്ട്രെസ്, ദേഷ്യം, കംമ്പ്യൂട്ടർ- ടിവി – മൊബൈൽ ഫോൺ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത്, അമിത ജോലി ഭാരം, നിർജ്ജലീകരണം, വിളർച്ച തുടങ്ങിയവയാണ് ഇതിനുള്ള കാരണം. ഇതു കൂടാതെ മോശം ഭക്ഷണക്രമം മൂലവും കൺതടങ്ങളിലെ കറുപ്പ് കാണപ്പെടാം. വിറ്റാമിൻ സി, എ, ബി, ഇ എന്നിവയും ആന്റിഓക്‌സിഡന്റുകളും അവശ്യ ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെ സംരക്ഷിക്കാന്‍ കഴിയും.

അത്തരത്തില്‍ കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…

തക്കാളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തചംക്രമണം വർധിപ്പിച്ച് ചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നതിലൂടെ കണ്ണുകൾക്ക് താഴെയുള്ള അതിലോലമായ ചർമ്മത്തെ സംരക്ഷിക്കാൻ തക്കാളി സഹായിക്കുന്നു. തക്കാളിയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ലൈക്കോപീൻ, ഇതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

രണ്ട്…

വെള്ളരിക്കയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയില്‍ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. കുക്കുമ്പർ കഴിക്കുന്നത് കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കാനും ചർമ്മത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

മൂന്ന്…

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പപ്പായ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങളെ അകറ്റാനും ഇവ സഹായിക്കുന്നു.

നാല്…

ചീരയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ രക്തചംക്രമണം വർധിപ്പിച്ച് ചർമ്മത്തിന്‍റെ ഘടന മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ കെ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

അഞ്ച്…

ബീറ്റ്റൂട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാലൈൻ എന്ന ആന്‍റി ഓക്സിഡന്‍റ് കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ, ബീറ്റ്റൂട്ടിൽ വിറ്റാമിൻ സി, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

ആറ്…

തണ്ണിമത്തനാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കണ്ണിന്‍റെ ആരോഗ്യത്തെ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ ഉൾപ്പെടെയുള്ള ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് തണ്ണിമത്തൻ. ഇതിൽ 92% വെള്ളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. വിറ്റാമിൻ ബി 1, ബി 6, സി എന്നിവയും പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്.

ഏഴ്…

ബ്ലൂബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍‌ കെ, സി, മറ്റ് ആന്റി ഓക്‌സിഡന്‍റുകള്‍ എന്നിവ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. കണ്ണുകളിലേയ്ക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. അതിലൂടെ ഡാര്‍ക് സര്‍ക്കിള്‍സ് കുറയ്ക്കാം.

എട്ട്…

ഓറഞ്ചാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചിൽ വിറ്റാമിൻ സി, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊളാജൻ വർധിപ്പിക്കാനും ചർമ്മത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും സഹായിക്കുന്നു. അതിലൂടെ കണ്ണിന് ചുറ്റുമുള്ള അടയാളങ്ങളെ കുറയ്ക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിക്കൂറുകളുടെ ഇടവേള; കോഴിക്കോട് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ, അന്വേഷണം

Next Post

ബസിൽ യുവതിയുടെ അടുത്തിരുന്നു, നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടയും; യുവാവ് പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബസിൽ യുവതിയുടെ അടുത്തിരുന്നു, നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടയും; യുവാവ് പിടിയിൽ

ബസിൽ യുവതിയുടെ അടുത്തിരുന്നു, നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടയും; യുവാവ് പിടിയിൽ

കണ്ണൂരിൽ പ്രാദേശിക മാധ്യമപ്രവർത്തകനെ അധ്യാപകർ കയ്യേറ്റം ചെയ്തതായി പരാതി

ജോലി പാളയത്ത് ഉന്തുവണ്ടി കച്ചവടം, വിൽപ്പന ബ്രൗൺ ഷുഗർ, അമ്മാവന് കൂട്ട് മരുമകൻ; പൊക്കി പൊലീസ്

ബസ് കാത്തുനിന്ന യുവതിയെ കാറിൽ കയറ്റി, പ്രണയം നടിച്ച് തന്ത്രപൂര്‍വം ചുറ്റിയടിച്ചു; ഒടുവില്‍ മോഷണത്തിന് പിടിയിൽ

ബസ് കാത്തുനിന്ന യുവതിയെ കാറിൽ കയറ്റി, പ്രണയം നടിച്ച് തന്ത്രപൂര്‍വം ചുറ്റിയടിച്ചു; ഒടുവില്‍ മോഷണത്തിന് പിടിയിൽ

പരുമല സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ഇടിമിന്നലേറ്റ് വൻ നാശനഷ്ടം

പരുമല സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ഇടിമിന്നലേറ്റ് വൻ നാശനഷ്ടം

മയക്കുമരുന്ന് വില്‍പന ഉള്‍പ്പെടെ നിരവധി കേസുകള്‍; 29 വയസുകാരനെ കാപ്പ ചുമത്തി ജയിലിലടച്ചു

മയക്കുമരുന്ന് വില്‍പന ഉള്‍പ്പെടെ നിരവധി കേസുകള്‍; 29 വയസുകാരനെ കാപ്പ ചുമത്തി ജയിലിലടച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021