മുംബൈ: കൈക്കൂലി വാങ്ങിയതിന് മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. കേസുമായി ബന്ധപ്പെട്ട നിയമനടപടികളിൽ നിന്ന് മോചിപ്പിക്കാന്‍ 18,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെയാണ് ആന്‍റി കറപ്ഷന്‍ ബ്യൂറോ പിടികൂടി. ഡോംഗ്രി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്പെക്ടറായ സഞ്ജീവ് നിംബാൽക്കറിനെയാണ് അറസ്റ്റ് ചെയ്തത്.
ചൂതാട്ടവുമായി ബന്ധപ്പെട്ട കേസിൽ മുഹമ്മദ് അലി വാലി മൻസൂരി എന്നയാളെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നിയമനടപടികളിൽ നിന്ന് മോചിപ്പിക്കാന്‍ മൻസൂരിയോട് 20,000 രൂപ കൈക്കൂലി നൽകാന്‍ നിംബാൽക്കർ ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് മന്‍സൂരിയുടെ ബന്ധു എ.സി.ബിയിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കൈക്കൂലി നൽകിയതിന് മൻസൂരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്ന് എ.സി.ബി വൃത്തങ്ങൾ അറിയിച്ചു.