കണ്ണൂർ > കണ്ണൂർ പയ്യന്നൂർ കാങ്കോലിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കാങ്കോല്‍ സ്വദേശിനി പ്രസന്നയെയാണ് ഭര്‍ത്താവ് ഷാജി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ഷാജി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുടുംബപ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവർക്ക് 3 മക്കളുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ.