• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരിക്ക് 8 വർഷം കഠിന തടവ് ശിക്ഷ

by Web Desk 04 - News Kerala 24
October 25, 2023 : 10:08 pm
in Kerala, News
0
A A
0
മദ്യ ലഹരിയിൽ നിരന്തരം ശല്യം; മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചു കേസിൽ പൂജാരിക്ക് എട്ട് വർഷം കഠിനതടവ്. മണിയപ്പൻ പിള്ള എന്ന മണി പോറ്റിയെയാണ് ശിക്ഷിച്ചത്. ക്ഷേത്രത്തിൽ പൂജ ചെയ്യാൻ വന്ന പെൺകുട്ടിയെ ജാതകം നോക്കി തരാം എന്ന വ്യാജേനെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. തിരുവനന്തപുരം പോക്‌സോ കോടതി തടവിന് ശിക്ഷിച്ചത്. 2020ലാണ് കേസിന് ആസ്പദമായ സംഭവം. കോടതിയിൽ പ്രാണിക് ഹീലിംഗ് ചികിത്സയാണ് നടത്തിയതെന്ന് പ്രതി വിശദീകരിച്ചിരുന്നു. എന്നാൽ കോടതി ഇത് അം​ഗീകരിച്ചില്ല. ക്ഷേത്ര പൂജാരി തന്നെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

ആദ്യ ദിവസം അർച്ചന നടത്താൻ അമ്മയോടൊപ്പം കുട്ടി എത്തിയ സമയം ക്ഷേത്ര നട അടച്ചു. ഇത് കാരണം അടുത്ത ദിവസം കുട്ടി മാത്രം ക്ഷേത്രത്തിൽ എത്തി. മറ്റ് ഭക്തജനങ്ങൾ പോകുന്നത് വരെ കുട്ടിയെ പൂജാരി മാറ്റി നിർത്തി. ശേഷം കുട്ടിയുടെ ജാതകം പരിശോധിക്കാനെന്ന വ്യാജേന പൂജാരിയുടെ മുറിയിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കുട്ടി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

വിചാരണ വേളയിൽ പ്രതി പ്രാണിക് ഹീലിംഗ് എന്ന ചികിത്സയാണ് നടത്തിയതെന്നും നാഷണൽ സ്കിൽ ഇന്ത്യാ മിഷൻ നൽകിയ ഹിപ്നോട്ടിസം കോഴ്സിൽ പങ്കെടുക്കുന്നതിന്റെ രേഖ ഇതിനായി കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം സർട്ടിഫിക്കറ്റ് നൽകുന്നത് ഈ ക്ലാസ്സുകളിൽ പങ്കെടുത്തുവെന്ന സർട്ടിഫിക്കറ്റ് മാത്രമാണെന്നും അല്ലാതെ ഇത് നാഷണൽ സ്കിൽ മിഷൻ നൽകുന്ന അദ്ധ്യാപന സർട്ടിഫിക്കറ്റല്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

ക്ഷേത്ര പൂജാരി തന്നെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും ഇത് അതീവ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. ഫോർട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടുക്കളയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; കുന്നംകുളം പൊലീസ് കേസെടുത്തു

Next Post

മീന്‍ പിടിക്കാന്‍ പോയ യുവാവിനെ കാണാതായി; തിരച്ചില്‍ നാളെയും തുടരും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മീന്‍ പിടിക്കാന്‍ പോയ യുവാവിനെ കാണാതായി; തിരച്ചില്‍ നാളെയും തുടരും

മീന്‍ പിടിക്കാന്‍ പോയ യുവാവിനെ കാണാതായി; തിരച്ചില്‍ നാളെയും തുടരും

സംസ്ഥാനത്ത് ഇടി,മിന്നലോടെ മഴയ്‍ക്ക് സാധ്യത; യെല്ലോ അലർട്ട്

ചക്രവാതചുഴിയുടെ സാന്നിധ്യം, സംസ്ഥാനത്ത് തുലാവർഷം കനത്തുതന്നെ! 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ഇടുക്കിയിൽ 10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ജോലിക്കിടെയുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

യുഎൻ സെക്രട്ടറി ജനറൽ രാജിവയ്ക്കണമെന്ന് ഇസ്രയേൽ

യുഎൻ സെക്രട്ടറി ജനറൽ രാജിവയ്ക്കണമെന്ന് ഇസ്രയേൽ

ലൈം​ഗിക അതിക്രമ പരാതി: മല്ലു ട്രാവലർ ഷാക്കിറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു

ലൈം​ഗിക അതിക്രമ പരാതി: മല്ലു ട്രാവലർ ഷാക്കിറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021