മസ്‍കത്ത്: ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച (സംഘങ്ങള്‍ പോലീസിന്റെ പിടിയിലായി. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി ഖാത്ത്’ എന്നയിനം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചവരെയാണ് ദോഫാർ ഗവര്‍ണറേറ്റ് കോസ്റ്റ് ഗാർഡ് പോലീസ് പരാജയപ്പെടുത്തിയത്.
രണ്ട് കള്ളക്കടത്ത് ബോട്ടുകളും പോലീസ് പിടിച്ചെടുത്തു. ഒരു ബോട്ടിൽ രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച നാല് പേരുടെ പക്കൽ 2,224 ഖാത്ത് മയക്കുമരുന്ന് പൊതികളാണുണ്ടായിരുന്നത്. നാല് പേര്‍ സഞ്ചരിച്ചിരുന്ന മറ്റൊരു ബോട്ടിൽ നിന്നും 1,522 പൊതി ഖാത്തും പിടിച്ചെടുത്തതായി റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആഫ്രിക്കന്‍, അറേബ്യന്‍ മേഖലകളില്‍ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് ‘ഖാത്ത്’.












