മസ്‍കത്ത്: ഒമാനില്‍ അനധികൃതമായി താമസിച്ചുവരികയായിരുന്ന് മൂന്ന് വിദേശികളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‍തു. ദോഫാർ ഗവര്‍ണറേറ്റിലെ പോലീസ് സംഘമാണ് നടപടിയെടുത്തത്. ഒരു വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചാണ് ആഫ്രിക്കന്‍ വംശജരായ മൂന്ന് പേരെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്‍തു. കുറ്റക്കാർക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ വ്യക്തമാക്കി.












