ന്യൂഡൽഹി: രാജ്യത്തുടനീളം നിരവധി ആളുകളെ ബ്ലാക്ക് മെയിൽ ചെയ്ത പെൺവാണിഭ റാക്കറ്റിലെ സൂത്രധാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മേവാത്തിൽ പിടിയിലായ മഹേന്ദ്ര സിങ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തട്ടിപ്പ് നടത്തി വരികയായിരുന്നു.തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്ന് ഡൽഹി സ്വദേശി പരാതി നൽകിയതിനെ തുടർന്നാണ് ഇവർ പൊലീസിന്റെ നിരീക്ഷണത്തിൽ വന്നത്. ഇരയുമായി അടുപ്പമുള്ള വിഡിയോ കോളിന് സമ്മതിച്ച ഒരു സ്ത്രീയിൽ നിന്നാണ് പുരുഷന് ആദ്യം കോൾ ലഭിച്ചത്.
എ.സി.പി രാം പാണ്ഡെ എന്ന പൊലീസുകാരന്റെ വേഷം ധരിച്ച മഹേന്ദ്ര, ഇരയെ വിളിച്ച് വിഡിയോ ഡിലീറ്റ് ചെയ്യാൻ പണം ആവശ്യപ്പെട്ടു. ഇരയുടെ നഗ്നമായ വിഡിയോ ഡിലീറ്റ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ഇയാൾ ഒമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. പണം നൽകിയിട്ടും കേസ് തുടരാതിരിക്കാൻ അയാൾ വീണ്ടും വിളിച്ച് 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ഇയാളുടെ കുടുംബത്തെ ജയിലിലടക്കുമെന്ന് മഹേന്ദ്ര ഭീഷണിപ്പെടുത്തി.
പെൺകുട്ടി ആദ്യം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ദിവസങ്ങൾക്ക് ശേഷം സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ നിർബന്ധിച്ചത്. പരാതി ലഭിച്ചയുടൻ ഡൽഹി പൊലീസ് അന്വേഷണം നടത്തി പ്രതിയെ വലയിലാക്കുകയായിരുന്നു.