തിരുവനന്തപുരം > മോദി സർക്കാർ രാജ്യത്തെ യുവതലമുറയെ പിന്തിരിപ്പൻ ചിന്തയിലേക്ക് വലിച്ചുതാഴ്ത്തുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആർഎസ്എസ് നിയന്ത്രണത്തിലുള്ള മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസരംഗത്തെ അവരുടെ ആശയപ്രചരാണത്തിനുള്ള ഒരു ഉപകരണമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് പാഠപുസ്തകങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നു കൊടുക്കാൻ എൻസിഇആർടി നിയോഗിച്ച പാഠപുസ്തകപരിഷ്കരണസമിതി നിർദേശം വച്ചത് – ബേബി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.