• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘മുഖ്യമന്ത്രി’യായി ഗൗരിപ്രിയ, ഷില്‍പ ‘പ്രതിപക്ഷ നേതാവ്’; വാദപ്രതിവാദങ്ങളും ചൂടന്‍ ചര്‍ച്ചകളുമായി മാതൃകാ നിയമസഭ

by Web Desk 04 - News Kerala 24
October 26, 2023 : 7:12 pm
in Kerala, News
Reading Time: 1 min read
0
A A
0
‘മുഖ്യമന്ത്രി’യായി ഗൗരിപ്രിയ, ഷില്‍പ ‘പ്രതിപക്ഷ നേതാവ്’; വാദപ്രതിവാദങ്ങളും ചൂടന്‍ ചര്‍ച്ചകളുമായി മാതൃകാ നിയമസഭ

തിരുവനന്തപുരം: നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃകാ നിയമസഭയില്‍ താരങ്ങളായി വിദ്യാര്‍ഥി സാമാജികര്‍. ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ശ്രദ്ധ ക്ഷണിക്കല്‍, സബ്മിഷന്‍, ചട്ടം 130 അനുസരിച്ചുള്ള ചര്‍ച്ച തുടങ്ങി ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു മാതൃകാ നിയമസഭ.

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് മാതൃകാ നിയമസഭയില്‍ പങ്കെടുത്തത്. നിയമസഭയുടെ തനതു മാതൃകയില്‍ കുട്ടികള്‍ ഭരണപക്ഷവും പ്രതിപക്ഷവുമായി രണ്ടു ഭാഗത്തായി ഇരുന്ന് സ്പീക്കറുടെ നേതൃത്വത്തിലാണ് സഭ നടത്തിയത്. നാലാംഞ്ചിറ സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലെ സനൂജ് ജി.എസ് ആണ് സ്പീക്കറായി വേഷമിട്ടത്. തൊളിക്കോട് ജി.എച്ച്.എസ്.എസിലെ ഫാത്തിമ എസ് ഡെപ്യൂട്ടി സ്പീക്കറായും വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലെ ഗൗരിപ്രിയ എസ് മുഖ്യമന്ത്രിയായും പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഷില്‍പ ടി.എസ് പ്രതിപക്ഷ നേതാവായും വേഷമിട്ടു.

ചോദ്യോത്തര വേളയോടെയാണു കുട്ടികളുടെ മാതൃകാ നിയമസഭ ആരംഭിച്ചത്. ലഹരിക്കെതിരായ ബോധവല്‍ക്കരണം, വിദ്യാര്‍ഥികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, തനത് കലാരൂപങ്ങള്‍ പരിപോഷിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങിയ വിഷയങ്ങളാണ് ചോദ്യോത്തര വേളയില്‍ വിവിധ അംഗങ്ങള്‍ ഉന്നയിച്ചത്. എക്‌സൈസ്, പൊതുവിദ്യാഭ്യാസ മന്ത്രി, പരിസ്ഥിതി, സാംസ്‌കാരിക വകുപ്പ് മന്ത്രിമാര്‍ എന്നിവരുടെ വേഷങ്ങളിലെത്തിയ വിദ്യാര്‍ഥികള്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

വിലക്കയറ്റത്തിനെതിരെ ‘നിയമസഭാംഗം’ അമാനി മുഹമ്മദ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും ഇത് അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് അറിയിച്ചു. ഇതോടെ അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി നിഷേധിച്ചു. ലൈബ്രറികള്‍ ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റില്‍ നിന്നും കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ സഭയില്‍ ഉപക്ഷേപം കൊണ്ടുവന്നു. തുടര്‍ന്ന് ചര്‍ച്ച ചെയ്ത് സബ്സ്റ്റാന്റിവ് മോഷന്‍ സഭ ഐക്യകണ്‌ഠേന പാസാക്കി. നിയമസഭാ സമുച്ചയത്തില്‍ നവംബര്‍ ഒന്നു മുതല്‍ ഏഴു വരെയാണ് അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നടക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉടമ ഗൾഫിലായ സമയത്ത് മറ്റൊരാളെ എത്തിച്ച് വസ്തു രജിസ്റ്റർ ചെയ്ത് പോക്കുവരവ് നടത്തി; വില്ലേജ് ഓഫീസര്‍ ജയിലില്‍

Next Post

‘ഇന്ത്യയെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തം, സംഘപരിവാറിന് ഇന്ത്യ എന്ന പദത്തോട് വെറുപ്പ്’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഇന്ത്യയെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തം, സംഘപരിവാറിന് ഇന്ത്യ എന്ന പദത്തോട് വെറുപ്പ്’

'ഇന്ത്യയെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തം, സംഘപരിവാറിന് ഇന്ത്യ എന്ന പദത്തോട് വെറുപ്പ്'

ഇരട്ട സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ കാപ്പ ചുമത്തി നാടുകടത്തി; നിരവധി കേസുകളെന്ന് പൊലീസ്

ഇരട്ട സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ കാപ്പ ചുമത്തി നാടുകടത്തി; നിരവധി കേസുകളെന്ന് പൊലീസ്

‘സ്വാതന്ത്ര്യ പോരാട്ടം സാമ്രാജ്യത്വത്തിന് ഭീകരവാദം, പിന്തുണ നൽകേണ്ടത് പലസ്തീൻ്റെ പോരാട്ടത്തിന്’; എംകെ മുനീർ

'സ്വാതന്ത്ര്യ പോരാട്ടം സാമ്രാജ്യത്വത്തിന് ഭീകരവാദം, പിന്തുണ നൽകേണ്ടത് പലസ്തീൻ്റെ പോരാട്ടത്തിന്'; എംകെ മുനീർ

സംസ്ഥാനത്ത് ഇടി,മിന്നലോടെ മഴയ്‍ക്ക് സാധ്യത; യെല്ലോ അലർട്ട്

വരുംമണിക്കൂറുകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തിരുവനന്തപുരത്ത് ജാ​ഗ്രത നിർദേശം

ഗാസയ്ക്ക് സഹായവുമായി കുവൈത്തിൽ നിന്ന് മൂന്നാമത്തെ വിമാനം അയച്ചു

ഗാസയ്ക്ക് സഹായവുമായി കുവൈത്തിൽ നിന്ന് മൂന്നാമത്തെ വിമാനം അയച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021