• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൈനികര്‍ക്കിടയില്‍ സ്വവർ​ഗ രതി പാടില്ല ; നിരോധനം ശരിവെച്ച് ദക്ഷിണകൊറിയൻ കോടതി

by Web Desk 06 - News Kerala 24
October 29, 2023 : 2:51 pm
0
A A
0
സൈനികര്‍ക്കിടയില്‍ സ്വവർ​ഗ രതി പാടില്ല ; നിരോധനം ശരിവെച്ച് ദക്ഷിണകൊറിയൻ കോടതി

കൊറിയ: സൈന്യത്തിൽ സ്വവർഗ ബന്ധങ്ങൾ നിരോധിക്കുന്ന നിയമം ശരിവച്ച് ദക്ഷിണ കൊറിയയിലെ കോൺസ്റ്റിറ്റ്യൂഷണൽ കോടതി. സ്വവർഗ ബന്ധങ്ങൾ സൈനികരുടെ പോരാട്ട സന്നദ്ധതയെ ദോഷകരമായി ബാധിക്കുമെന്നും അച്ചടക്കത്തെ ദുർബലപ്പെടുത്തുമെന്നുമായിരുന്നു നിരോധനം ശരിവച്ചുകൊണ്ട് കോടതി പറഞ്ഞത്. അതേസമയം പൗരന്മാർക്കിടയിൽ സ്വവർ​ഗരതി ക്രിമിനൽ കുറ്റമല്ല. സൈനികർക്കിടയിലെ സ്വവർ​ഗരതിയെ എതിർക്കുന്ന തീരുമാനം ശരിവച്ച കോടതി നിലപാടിനെ ആക്ടിവിസ്റ്റുകൾ നിശിതമായി വിമർശിച്ചു. എൽജിബിടി അവകാശങ്ങളുടെ പിന്തിരിഞ്ഞു നടപ്പാണ് ഈ തീരുമാനത്തിലൂടെ വെളിപ്പെടുന്നത് എന്നാണ് അവർ പറഞ്ഞത്. ​ഗേ ആയിട്ടുള്ള സൈനികർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും ആക്കം കൂട്ടുന്നതാണ് ഈ നിയമം എന്നും അവർ ആരോപിക്കുന്നു.

സൈന്യത്തിനകത്തും ദൈനംദിന ജീവിതത്തിലും ​ഗേ ആയിട്ടുള്ള യുവാക്കൾക്കെതിരെ നടക്കുന്ന അക്രമം പ്രോത്സാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നതാണ് ഈ വിധി എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ ഈസ്റ്റ് ഏഷ്യയിലെ ഗവേഷകൻ ബോറം ജാങ് പ്രസ്താവനയിൽ പറഞ്ഞത്. 2002 മുതൽ നാലാമത്തെ തവണയാണ് കോടതി ​സൈനികർക്കിടയിലെ സ്വവർ​ഗലൈം​ഗികത നിരോധിക്കുന്നത് ശരി വയ്ക്കുന്നത്. അത് ലംഘിച്ചാൽ രണ്ട് വർഷം വരെ ജയിൽശിക്ഷയും കിട്ടാം.

“ഈ ലോകം എൽജിബിടി വിവേചനം ഇല്ലാതാക്കുന്ന കാര്യത്തിൽ വളരെ അധികം മുന്നേറി. പക്ഷേ, ഇവിടെയുള്ള കോൺസ്റ്റിറ്റ്യൂഷണൽ ജഡ്ജിമാരുടെ മനസ്സ് ഒരു ചുവടുപോലും മുന്നോട്ട് വച്ചിട്ടില്ല” എന്നാണ് സെന്റർ ഫോർ മിലിട്ടറി ഹ്യൂമൻ റൈറ്റ്സ് കൊറിയൻ മേധാവി ലിം ടെ ഹൂൺ പ്രസ്താവനയിൽ പറഞ്ഞത്. സൈനികസേവനം നിർ‌ബന്ധമാക്കിയിരിക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. 18 -നും 28 -നും ഇടയിൽ പ്രായമുള്ള, മറ്റ് ആരോ​ഗ്യപ്രശ്നങ്ങളില്ലാത്ത എല്ലാ പുരുഷന്മാരും ഏകദേശം 20 മാസത്തേക്ക് സേനയിൽ സേവനമനുഷ്ഠിച്ചിരിക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല സീസണില്‍ അമിതവില ഈടാക്കിയാല്‍ കടുത്ത നടപടി ; ഹോട്ടലുകള്‍ക്കും കടകള്‍ക്കും നിര്‍ദേശം

Next Post

കൊല്ലാനും നശിപ്പിക്കാനുമുള്ള മനോഗതിയിലേക്ക് കേരളം നീങ്ങുന്നത് കാണേണ്ടി വരുന്നത് ദൗർഭാഗ്യകരം : ശശി തരൂർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൊല്ലാനും നശിപ്പിക്കാനുമുള്ള മനോഗതിയിലേക്ക് കേരളം നീങ്ങുന്നത് കാണേണ്ടി വരുന്നത് ദൗർഭാഗ്യകരം : ശശി തരൂർ

കൊല്ലാനും നശിപ്പിക്കാനുമുള്ള മനോഗതിയിലേക്ക് കേരളം നീങ്ങുന്നത് കാണേണ്ടി വരുന്നത് ദൗർഭാഗ്യകരം : ശശി തരൂർ

കളമശ്ശേരി സ്‌ഫോടനം ; സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

കളമശ്ശേരി സ്‌ഫോടനം ; സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

ദിവസവും ഒരു ആപ്പിൾ കഴിക്കൂ  , ​ഗുണങ്ങൾ അറിഞ്ഞിരിക്കാം

ദിവസവും ഒരു ആപ്പിൾ കഴിക്കൂ , ​ഗുണങ്ങൾ അറിഞ്ഞിരിക്കാം

കിഴക്കൻ കാറ്റ് ശക്തമാകാൻ സാധ്യത ; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കിഴക്കൻ കാറ്റ് ശക്തമാകാൻ സാധ്യത ; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കളമശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്

കളമശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In