തിരുവനന്തപുരം: കളമശ്ശേരിയിലേത് ഐഇഡി(ഇംപ്രുവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആക്രമണമാണെന്ന് ഡിജിപി. മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയാണ്. അന്വേഷണത്തിന് പ്രത്യക സംഘത്തിന് രൂപം നൽകും. കുറ്റക്കാരെ കണ്ടെത്തുമെന്നും കർശന നടപടിയെടുക്കുമെന്നും ഡിജിപി ഷെയ്ഖ് ദർവേശ് സാഹെബ് പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾ നടത്തരുത്. ഭീകരാക്രമണ സാധ്യത ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. ഇന്റലിജൻസ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികളോട് സംസാരിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു. വിഷയത്തിൽ ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിട്ടില്ല. 36 പേർ ചികിത്സയിൽ ഉണ്ടെന്നും ഡിജിപി വ്യക്തമാക്കി.