പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മതപരമായ പൊതുചടങ്ങുകളും പരിപാടികളും നടത്തുന്നവർ പോലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത്. കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. പോലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികൾ നടത്തിയാൽ സംഘാടകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.