ദില്ലി: മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയക്ക് തിരിച്ചടി,മദ്യനയ അഴിമതിക്കേസിലെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഇഡി അറിയിച്ചത് കണക്കിലെടുത്താണ് തീരുമാനം.പൂർത്തിയായില്ലെങ്കിൽ വീണ്ടും സിസോദിയ്ക്ക് ജാമ്യാപേക്ഷ നൽകാം.ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. മദ്യനയ അഴിമതിയിലെ ഇഡി കേസിൽ അനന്തമായി സിസോദിയയെ ജയിലിൽ ഇടാനാകില്ലെന്നും കേസിൽ വിചാരണ എന്നും തുടങ്ങുമെന്നും വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. ഒക്ടോബർ 17 നാണ് ഹർജിയിൽ വിധി പറയാൻ മാറ്റിയത്.