• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കളമശേരി സ്‌ഫോടനം: വിദ്വേഷ പ്രചരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണമെന്ന് എം.ബി രാജേഷ്‌

by Web Desk 04 - News Kerala 24
October 30, 2023 : 5:37 pm
in Kerala, News
0
A A
0
കളമശേരി സ്‌ഫോടനം: വിദ്വേഷ പ്രചരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണമെന്ന് എം.ബി രാജേഷ്‌

കൊച്ചി: കളമശേരി സ്‌ഫോടനത്തിന്‍റെ പേരിൽ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണമെന്ന് മന്ത്രി എം.ബി രാജേഷ്‌. നിരുത്തരവാദപരമായ പ്രസ്‌താവനയാണ്‌ ബി.ജെ.പി നേതാവ്‌ നടത്തിയതെന്നും എം.ബി രാജേഷ്‌ ഫേസ്ബുക്ക്‌ കുറിപ്പിൽ കുറിച്ചു.

“സ്ഫോടനം നടന്ന വാർത്ത പുറത്തുവന്ന് മിനിറ്റുകൾക്കുള്ളിൽ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയത് മറ്റാരുമല്ല, കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയാണ് (ദൗർഭാഗ്യവശാൽ അദ്ദേഹം ഒരു മലയാളിയാണ്). കേന്ദ്ര ഏജൻസികളടക്കമുള്ള അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിന് പോലും കാത്തുനിൽക്കാതെയാണ് കേരളത്തിനെതിരെ വലിയ ഉത്സാഹത്തോടെ അദ്ദേഹം പ്രചാരണം നടത്തിയത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷനും അവരുടെ സൈബർ സൈന്യവും കേന്ദ്ര മന്ത്രിയെ പിന്തുടർന്ന് വിദ്വേഷ പ്രചാരണം ഏറ്റെടുത്തു’ – മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം
ഇന്നലെ എന്തൊരു ദിവസമായിരുന്നു!

രാവിലെ കൊച്ചിക്കടുത്ത് കളമശ്ശേരിയിൽ ഒരു ബോംബ് സ്ഫോടനം നടന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് രാവിലെ കേട്ടത്. കുറഞ്ഞ നിമിഷങ്ങൾ കൊണ്ട് സംസ്ഥാനമാകെ പരിഭ്രാന്തിയിൽ മുങ്ങി. ഉടൻതന്നെ ബഹു. മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും നൽകി. കുറ്റവാളികൾ ആരായാലും അവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും കർശനമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പു നൽകി. ഡി ജി പിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം ഉടൻതന്നെ സംഭവസ്ഥലത്തെത്തി. ഉച്ചയോടെ ഡൊമിനിക് മാർട്ടിൻ എന്നയാൾ, താനാണ് സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് അവകാശപ്പെട്ട് പൊലീസിന് മുന്നിലെത്തി കുറ്റസമ്മതം നടത്തുകയും ചില തെളിവുകൾ കൈമാറുകയും ചെയ്തു. അതേസമയം ഒരു പ്രത്യേക സമുദായത്തിനും എൽ ഡി എഫ് സർക്കാരിനുമെതിരെയും സംസ്ഥാനത്തെയാകെയും അപകീർത്തിപ്പെടുത്താനുള്ള ക്രൂരമായ വിദ്വേഷ പ്രചാരണം ചിലർ അഴിച്ചുവിട്ടു.

സ്ഫോടനം നടന്ന വാർത്ത പുറത്തുവന്ന് മിനിറ്റുകൾക്കുള്ളിൽ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയത് മറ്റാരുമല്ല, കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയാണ് (ദൗർഭാഗ്യവശാൽ അദ്ദേഹം ഒരു മലയാളിയാണ്). കേന്ദ്ര ഏജൻസികളടക്കമുള്ള അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിന് പോലും കാത്തുനിൽക്കാതെയാണ് കേരളത്തിനെതിരെ വലിയ ഉത്സാഹത്തോടെ അദ്ദേഹം പ്രചാരണം നടത്തിയത്. സംസ്ഥാന ബി ജെ പി അധ്യക്ഷനും അവരുടെ സൈബർ സൈന്യവും കേന്ദ്ര മന്ത്രിയെ പിന്തുടർന്ന് വിദ്വേഷ പ്രചാരണം ഏറ്റെടുത്തു. എന്നാൽ മേല്പറഞ്ഞ അപവാദങ്ങൾ ഒഴികെ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജനങ്ങളാകെയും മാധ്യമങ്ങളിൽ വലിയൊരു വിഭാഗവും അഭിനന്ദനീയമായ പക്വതയും സന്ദർഭത്തിന് അനുയോജ്യമായ മിതത്വവും പാലിച്ചു. അപവാദപ്രചാരകർ തീർത്തും ഒറ്റപ്പെടുകയും ചെയ്തു. പോലീസ് സമയോചിതമായി ഇടപെട്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. ജനങ്ങൾ മാതൃകാപരമായ വിധത്തിലാണ് ഇതിനോട് പ്രതികരിച്ചത്. മലയാള മാധ്യമങ്ങളിൽ ഭൂരിപക്ഷവും വർഗീയ ശക്തികൾക്കും സമൂഹവിരുദ്ധർക്കും വിദ്വേഷ പ്രചാരണത്തിന് ഇടയാക്കാതെ അവരുടെ യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്സുകൾ അടച്ചു.

കേരളം സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും നാടാണ്. നാടിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിച്ച സന്ദർഭമായി ആ ദിവസം മാറി. ഒരു പ്രതിസന്ധി ഘട്ടത്തിൽ നാടിനെ പിന്നിൽ നിന്ന് കുത്താൻ ശ്രമിക്കുന്നവരാരെന്ന് തിരിച്ചറിയാൻ ജനങ്ങൾക്ക് അവസരം കിട്ടി. സ്‌ഫോടനത്തിൽ ഉണ്ടായ ജീവനഷ്ടത്തിൽ അതിയായ ദുഃഖമുണ്ടെങ്കിലും അവസാനം ആശ്വാസത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ് ഇന്നലെ വൈകുന്നേരമാകുമ്പോഴേക്കും ഉണ്ടായത്.

കേരളമേ നന്ദി!

മലയാളിയും കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറോട്,ഇന്ന് നടത്തിയ വിശദീകരണത്തിനു ശേഷവും, ചോദിക്കാനുള്ള ചോദ്യം ഇതാണ്.

തന്റെ നിരുത്തരവാദപരമായ പ്രസ്താവനയിലൂടെ കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന് കാരണക്കാരനായതിൽ താങ്കൾ കേരള ജനതയോട് മാപ്പ് പറയുമോ?

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാരാഷ്ട്രയിൽ മറാത്ത ക്വോട്ട പ്രക്ഷോഭം അക്രമാസക്തം; എൻ.സി.പി എം.എൽ.എയുടെ വീടിന് തീയിട്ടു; വാഹനം തകർത്തു

Next Post

‘രാജ്യത്തിനുവേണ്ടി മരിക്കാനൊരുക്കമാണ്’; ഷമിയുടെ മിന്നുംഫോമിൽ ഹസിൻ ജഹാന്റെ ആരോപണങ്ങൾ ‘ക്ലീൻബൗൾഡാ’കുമ്പോൾ….

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘രാജ്യത്തിനുവേണ്ടി മരിക്കാനൊരുക്കമാണ്’; ഷമിയുടെ മിന്നുംഫോമിൽ ഹസിൻ ജഹാന്റെ ആരോപണങ്ങൾ ‘ക്ലീൻബൗൾഡാ’കുമ്പോൾ….

‘രാജ്യത്തിനുവേണ്ടി മരിക്കാനൊരുക്കമാണ്’; ഷമിയുടെ മിന്നുംഫോമിൽ ഹസിൻ ജഹാന്റെ ആരോപണങ്ങൾ ‘ക്ലീൻബൗൾഡാ’കുമ്പോൾ....

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് മികച്ച വകുപ്പ്; മലപ്പുറം മികച്ച ജില്ല

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് മികച്ച വകുപ്പ്; മലപ്പുറം മികച്ച ജില്ല

സമാധാനം കാംക്ഷിക്കുന്നവനും അത് പ്രാവർത്തികമാക്കുന്നവനുമാണ് യഥാർത്ഥ ഹിന്ദു – ശശി തരൂർ

സമാധാനം കാംക്ഷിക്കുന്നവനും അത് പ്രാവർത്തികമാക്കുന്നവനുമാണ് യഥാർത്ഥ ഹിന്ദു - ശശി തരൂർ

നാളെ നിങ്ങളുടെ മൊബൈലിലേക്ക്​ അജ്ഞാത സന്ദേശങ്ങൾ വന്നേക്കാം; കാരണം വ്യക്​തമാക്കി ടെലികോം വകുപ്പ്‌

നാളെ നിങ്ങളുടെ മൊബൈലിലേക്ക്​ അജ്ഞാത സന്ദേശങ്ങൾ വന്നേക്കാം; കാരണം വ്യക്​തമാക്കി ടെലികോം വകുപ്പ്‌

പ്രതിപക്ഷ സഖ്യത്തിന് ഇൻഡ്യ എന്ന് പേരിട്ടതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ

പ്രതിപക്ഷ സഖ്യത്തിന് ഇൻഡ്യ എന്ന് പേരിട്ടതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021