• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പറയുന്നത് വിടുവായത്തം; രാജീവ് ചന്ദ്രശേഖർ വെറും വിഷമല്ല , കൊടും വിഷം : മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
October 30, 2023 : 8:44 pm
in Kerala, News
Reading Time: 1 min read
0
A A
0
പറയുന്നത് വിടുവായത്തം; രാജീവ് ചന്ദ്രശേഖർ വെറും വിഷമല്ല , കൊടും വിഷം : മുഖ്യമന്ത്രി

കൊച്ചി >കളമശേരി സ്ഫോടനത്തെ സംബന്ധിച്ച് രാജീവ് ചന്ദ്രശേഖർ പറയുന്നത് വിടുവായത്തമാണെന്നും രാജ്യത്തിന്റെ ഒരു മന്ത്രി ഇങ്ങനെയാണോ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . വെറും വിഷമെന്നല്ല കൊടുംവിഷം എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കളമശ്ശേരിയിലെ സ്ഫോടനസ്ഥലവും പരിക്കേറ്റവരേയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ മതനിരപേക്ഷതയും സൗഹാർദവും തനിമയും തകർക്കുവാനാണ് രാജീവ് ചന്ദ്രശേഖർ ശ്രമിച്ചത്. രാജ്യത്തെ അന്വേഷണ ഏജൻസികളിൽ അദ്ദേഹത്തിന് വിശ്വാസമില്ലേ. മികച്ച രീതിയിലാണ് അന്വേഷണം നടക്കുന്നത്. കേന്ദ്ര ഏജൻസികളും പിന്തുണയായുണ്ട്. അവരെയൊന്നും വിശ്വാസത്തിലെടുക്കാത്ത വിധമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

‘‘ഇന്നലെ സംഭവമറിഞ്ഞയുടനെ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വിളിച്ചിരുന്നു. വിഷയം ധരിപ്പിക്കുകയും പ്രത്യേക സഹായങ്ങൾ വേണമെങ്കിൽ ആവശ്യപ്പെടാം എന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അതാണ് രീതി. എന്നാൽ ഇതൊന്നും മനസിലാക്കാതെ ഒരു വിഭാഗത്തെ താറടിക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന. അദ്ദേഹത്തിനൊപ്പം കുറച്ചു കൂട്ടാളികളും അതേറ്റുപിടിച്ചു. കേരളത്തിന്റെ തനിമ നശിപ്പിക്കാൻ ഈ വിടുവായത്തംകൊണ്ട് കഴിയില്ല. ഇത്തരത്തിൽ പ്രതികരിക്കുന്നയാളെ വിഷം എന്നേ കഴിഞ്ഞദിവസം പറഞ്ഞുള്ളു. അതിലപ്പുറം കൊടുംവിഷമാണ് എന്ന് ഇപ്പോൾ പറയുന്നു.ആക്ഷേപമായല്ല; അലങ്കാരമായിട്ടാണ് അദ്ദേഹം കാണുന്നത് ’’ അതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയായി സ്വയം കാണുന്നത് – മുഖ്യമന്ത്രി പറഞ്ഞു.

എന്നും പലസ്തീനൊപ്പമാണ് നമ്മൾ നിന്നിട്ടുള്ളത്. എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ സർക്കാർ എന്താണ് ചെയ്യുന്നത്. പലസ്തീൻ അനുകൂല പ്രകടനം തടയുവാനല്ലേ നോക്കുന്നത്.

ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി നടത്തിയ പരിപാടിയിലാണ് പലസ്തീൻ പോരാളി എന്ന് പറയുന്ന ഒരാളുടെ പ്രസംഗം കേൾപ്പിച്ചു എന്ന് പറയുന്നത് . അത് റെക്കോർഡ് ചെയ്‌ത പ്രസംഗം ആയിരുന്നുവെന്ന്‌ കരുതുന്നു. അതേകുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്നും പരിപാടിക്ക് അനുമതി ചോദിച്ചപ്പോൾ അനുമതി നൽകുകയാണ് പൊലീസ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൊമിനിക് മാർട്ടി​​െൻറ അറസ്റ്റ്; യു.എ.പി.എ, കൊലപാതകം, വധശ്രമം എന്നിവ ചുമത്തി

Next Post

തൃശൂരില്‍ കനത്ത മഴ: ആല്‍മരം റെയില്‍പാളത്തില്‍; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃശൂരില്‍ കനത്ത മഴ:  ആല്‍മരം റെയില്‍പാളത്തില്‍;  ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തൃശൂരില്‍ കനത്ത മഴ: ആല്‍മരം റെയില്‍പാളത്തില്‍; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

സുരേഷ്‌ ഗോപിയുടേത്‌ പാടില്ലാത്ത രീതിയിലുള്ള പെരുമാറ്റം; ഷമകൊണ്ടുമാത്രം തീരില്ല: മുഖ്യമന്ത്രി

സുരേഷ്‌ ഗോപിയുടേത്‌ പാടില്ലാത്ത രീതിയിലുള്ള പെരുമാറ്റം; ഷമകൊണ്ടുമാത്രം തീരില്ല: മുഖ്യമന്ത്രി

സിപിഐ എം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നാളെ: എം എ ബേബി ഉദ്ഘാടനം ചെയ്യും

സിപിഐ എം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നാളെ: എം എ ബേബി ഉദ്ഘാടനം ചെയ്യും

ധനുവച്ചപുരത്ത്‌ വിദ്യാർഥിയെ മർദിച്ച 4 എബിവിപിക്കാർക്ക്‌ സസ്‌പെൻഷൻ

ധനുവച്ചപുരത്ത്‌ വിദ്യാർഥിയെ മർദിച്ച 4 എബിവിപിക്കാർക്ക്‌ സസ്‌പെൻഷൻ

നാളെ സ്വകാര്യബസ് പണിമുടക്ക്; കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

നാളെ സ്വകാര്യബസ് പണിമുടക്ക്; കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021