• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗര്‍ഭിണികളായവര്‍ക്ക് നിയമനമില്ല ; എസ്ബിഐ നടപടിക്കെതിരേ വനിതാ കമ്മീഷന്‍ വിശദീകരണം തേടി

by Web Desk 01 - News Kerala 24
January 29, 2022 : 11:45 am
in India, News
Reading Time: 1 min read
0
A A
0
ഗര്‍ഭിണികളായവര്‍ക്ക് നിയമനമില്ല ; എസ്ബിഐ നടപടിക്കെതിരേ വനിതാ കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തിൽ ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപിച്ചുകൊണ്ടുള്ള ഉത്തരവിൽ ഡൽഹി വനിതാ കമ്മീഷൻ ഇടപെടൽ. മാർഗനിർദേശം പിൻവലിക്കണമെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എസ്ബിഐക്ക് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്നാണ് നോട്ടീസിൽ പറയുന്നത്. വിവാദ സർക്കുലർ റദ്ദ് ചെയ്യണമെന്നും വിഷയത്തിൽ അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും വനിതാ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഡിസംബർ 31നാണ് ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് എസ്ബിഐ പുറത്തിറക്കിയത്. ഗർഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാർഥി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ പ്രസവിച്ച് നാലുമാസമാകുമ്പോൾ മാത്രമേ നിയമനം നൽകാവൂ എന്നായിരുന്നു ചീഫ് ജനറൽ മാനേജർ മേഖലാ ജനറൽ മാനേജർമാർക്ക് അയച്ച സർക്കുലറിൽ പറയുന്നത്.

എസ്.ബി.ഐ.യിൽ എഴുത്തുപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമനപ്പട്ടിക തയ്യാറാക്കുന്നത്. ബാങ്കിൽ ക്ലറിക്കൽ കേഡറിലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റ് നടന്ന 2009-ൽ നിയമനം സംബന്ധിച്ച് വിജ്ഞാപനം വന്നപ്പോഴാണ് ഗർഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ആറുമാസമോ അതിലേറെയോ ഗർഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി. നേരത്തേ ഗർഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. പ്രൊമോഷനും ഇത് ബാധകമാണ്. ചില രോഗങ്ങളുള്ളവരെ പൂർണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളിൽ ഇപ്പോൾ അയവുവരുത്തിയിട്ടുണ്ട്. അവയവങ്ങളെ ബാധിച്ചേക്കാവുന്നത്ര തീവ്രമായ പ്രമേഹം, രക്താതിമർദം എന്നീ രോഗങ്ങളുള്ളവരെ അയോഗ്യരാക്കും. പുരുഷ ഉദ്യോഗാർഥികളുടെ വൃഷണത്തിന്റെ അൾട്രാ സൗണ്ട് സ്കാനിങ് നടത്തണമെന്ന നിബന്ധന പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരി പഠനത്തിന് സ്‌കോളർഷിപ്പ്

Next Post

ഹോൺഡുറസിന് ആദ്യ വനിതാപ്രസിഡൻറ് ; ഇടതുസഹയാത്രിക സിയോമാര കാസ്ട്രോ ചുമതലയേറ്റു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹോൺഡുറസിന് ആദ്യ വനിതാപ്രസിഡൻറ് ; ഇടതുസഹയാത്രിക സിയോമാര കാസ്ട്രോ ചുമതലയേറ്റു

ഹോൺഡുറസിന് ആദ്യ വനിതാപ്രസിഡൻറ് ; ഇടതുസഹയാത്രിക സിയോമാര കാസ്ട്രോ ചുമതലയേറ്റു

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

വധശ്രമ ഗൂഢാലോചന : ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് ദിലീപിനോട് ഹൈക്കോടതി

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപ് കണ്ടു ; തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറി ബാലചന്ദ്രകുമാർ ; മൊഴി ശരിയെന്ന് പൾസർ സുനി

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപ് കണ്ടു ; തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറി ബാലചന്ദ്രകുമാർ ; മൊഴി ശരിയെന്ന് പൾസർ സുനി

മുഖ്യമന്ത്രി ദുബായിലെത്തി ; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം

മുഖ്യമന്ത്രി ദുബായിലെത്തി ; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം

ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്ത ഒരേയൊരു ഭൂട്ടാനീസ് താരം ; മിക്യോ ഡോർജിയെപ്പറ്റി കൂടുതലറിയാം

ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്ത ഒരേയൊരു ഭൂട്ടാനീസ് താരം ; മിക്യോ ഡോർജിയെപ്പറ്റി കൂടുതലറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021