ദില്ലി: തൻ്റെ ഫോണും ഇ- മെയിലും സർക്കാർ ചോർത്തുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇതുമായി ബന്ധപ്പെട്ട സന്ദേശം ഫോണിലെത്തി. സർക്കാരിൻ്റെ ഭയം കാണുമ്പോൾ കഷ്ടം തോന്നുന്നുവെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ചോദ്യത്തിന് കോഴ ആരോപണത്തിൽ എംപി മഹുവ മൊയ്ത്ര നവംബർ 2ന് ഹാജരാകണമെന്നാണ് നോട്ടീസ്. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റിയാണ് നോട്ടീസ് നൽകിയത്. നവംബർ 5 ന് ശേഷമേ ഹാജരാകാൻ കഴിയൂയെന്ന് മഹുവ അറിയിച്ചതിന് ശേഷമാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. പുതിയ നോട്ടീസ് പ്രകാരം രണ്ടിന് ഹാജരാകണമെന്നാണ് പറയുന്നത്.