തിരുവനന്തപുരം : തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു. ഇന്ന് 15 രൂപയാണ് ഒരു ഗ്രാം സ്വർണവിലയിൽ കുറവുണ്ടായത്. 4500 രൂപയാണ് ഇന്ന് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന്റെ വില. ജനുവരി 27 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വർണവില ഗ്രാമിന് (Gold Price Today) 4550 രൂപയായിരുന്നു. ഇന്നലെ ഗ്രാമിന് 35 രൂപ കൂടി കുറഞ്ഞ് 4515 രൂപയായി. മൂന്ന് ദിവസം കൊണ്ട് ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 90 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസം മുൻപ് 4575 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം വില വർധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് വില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ യഥാക്രമം 36720 രൂപയും 36400 രൂപയും 36120 രൂപയുമായിരുന്നു സ്വർണവില. ഇന്ന് ഒരു പവൻ സ്വർണ വില 120 രൂപ കുറഞ്ഞു. 36000 രൂപയാണ് ഇന്ന് ഒരു പവന്റെ വില.
ഒരാഴ്ചക്കിടെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച ശേഷം നാല് ദിവസം മുൻപ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഗ്രാമിന് 4550 രൂപയിൽ എത്തിയത്. ഇന്നലെയാണ് ഈ വിലയിൽ മാറ്റമുണ്ടായത്. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല.