ദില്ലി : മഹുവ മൊയ്ത്രക്കെതിരെ പാർലമെൻറ് എത്തിക്സ് കമ്മിറ്റിക്ക് ഐടി മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മഹുവയുടെ പാർലമെൻറ് ഇ-മെയില്‍ ദുബായിൽ നിന്ന് 49 തവണ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വ്യവസായി ദർശൻ ഹിര നന്ദാനിയുടെ സഹായിയാണ് മെയിൽ കൈകാര്യം ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. ചോദ്യത്തിന് കോഴ ആരോപണത്തില്‍ എത്തികസ് കമ്മിററിക്ക് മുന്നില്‍ നാളെ ഹാജരാകാന്‍ മഹുവയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു രൂപ പോലും ഗ്രൂപ്പില്‍ നിന്ന് കൈപ്പറ്റിയിട്ടില്ലെന്ന് വിശദീകരിച്ച മഹുവ ലിപ് സ്റ്റിക്കുകള്‍, മെയ്ക്കപ്പ് സാധനങ്ങള്‍ എന്നിവ സമ്മാനങ്ങളായി ഹിരാനന്ദാനി സിഇഒ ദര്‍ശന്‍ നന്ദാനി തനിക്ക് നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തി. അതേ സമയം ഇമെയ്ല്‍ വിവരങ്ങള്‍ കൈമാറരുതെന്ന് പാര്‍ലമെന്‍റ് ചട്ടങ്ങളില്‍ എവിടെയും പറയുന്നില്ല. ഈ പഴുത് മഹുവയക്ക് ആശ്വാസമാകും.ഒരു എംപിയും ചോദ്യങ്ങള്‍ സ്വയം തയ്യാറാക്കുന്നില്ലെന്നുമാണ് മഹുവയുടെ പ്രതിരോധം.എന്നാല്‍ വ്യവസായ ഗ്രൂപ്പിനെ സഹായിക്കും വിധം നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.