• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കാത്തിരിപ്പിന് അവസാനമാകുന്നു ; ആ കിടിലന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

by Web Desk 06 - News Kerala 24
November 1, 2023 : 1:43 pm
0
A A
0
വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു

പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്ന വിവരം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി. സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ കറൗസല്‍ പോസ്റ്റില്‍ ഫോട്ടോകള്‍ ആഡ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ പരീക്ഷിക്കുന്ന വിവരമാണ് ആദം മൊസേരി പങ്കുവച്ചത്. ഒന്നിലധികം ഫോട്ടോയോ വീഡിയോയോ ഉള്‍പ്പെട്ട പോസ്റ്റിനെയാണ് കറൗസല്‍ പോസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. ഫോട്ടോ പോസ്റ്റു ചെയ്യുന്നതിന് മുമ്പ് നിങ്ങളെ ഫോളോ ചെയ്യുന്നവര്‍ക്ക് ഫോട്ടോകളും വീഡിയോകളും ആഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഓണാക്കാനാകും. കൂടാതെ ന്യൂസ് ഫീഡിലേക്ക് പോസ്റ്റ് ആഡ് ചെയ്യുകയുമാകാം. ത്രെഡില്‍ പങ്കുവെച്ച പോസ്റ്റിലാണ് മൊസേരി ഇതേക്കുറിച്ച് പറയുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിനൊപ്പമുള്ള ചിത്രത്തില്‍ പോസ്റ്റിന്റെ താഴെ ഇടത് മൂലയില്‍ ‘പോസ്റ്റിലേക്ക് ചേര്‍ക്കുക’ ബട്ടണ്‍ കാണാം. ‘ഉപയോക്താവിന്റെ സുഹൃത്തുക്കള്‍ക്ക് ബട്ടണ്‍ ടാപ് ചെയ്ത് പോസ്റ്റിലേക്ക് മീഡിയ സെന്റ് ചെയ്യാനാകും. സുഹൃത്തിന്റെ കറൗസല്‍ പോസ്റ്റിലേക്ക് ഫീച്ചര്‍ ഓണാക്കിയിട്ടുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് മീഡിയ ചേര്‍ക്കാനാകൂ. നിലവില്‍, പരസ്യങ്ങളും റീലുകളും മറ്റ് പോസ്റ്റുകളും നിറഞ്ഞ ഡിഫോള്‍ട്ട് ഇന്‍സ്റ്റാഗ്രാം ഫീഡിന് പുറമെ, ഉപയോക്താക്കള്‍ക്ക് അവര്‍ പിന്തുടരുന്ന ആളുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ മാത്രം കാണുന്നതിനുമുള്ള സൗകര്യമുണ്ടാകും. ആപ്പില്‍ ഫേവറിറ്റ് എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഉപയോക്താക്കളില്‍ നിന്നുള്ള പോസ്റ്റുകള്‍ കാണിക്കുന്ന ഫീഡുമുണ്ട്.’

മൊബൈലില്‍ ഫേസ്ബുക്കിന്റെയോ ഇന്‍സ്റ്റഗ്രാമിന്റെയോ പരസ്യരഹിത പതിപ്പ് ആക്സസ് ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസം 13യൂറോ (ഏകദേശം 1,130 രൂപ) വരെ ഈടാക്കാന്‍ മെറ്റ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ പരസ്യ പിന്തുണയുള്ള പതിപ്പ് നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമാണ്.

സ്വകാര്യത, സുരക്ഷ, ഉപയോക്താക്കളുടെ, പ്രത്യേകിച്ച് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇന്‍സ്റ്റാഗ്രാം സമീപകാലത്തായി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. കമ്പനി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും കൂടുതല്‍ ആസക്തി ഉളവാക്കുന്നുവെന്നും ആരോപിച്ച് യുഎസിലെ 33 സംസ്ഥാനങ്ങള്‍ മെറ്റയ്ക്കെതിരെ കേസെടുത്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികള്‍ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് ‘വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, വിദ്യാഭ്യാസത്തിലും ദൈനംദിന ജീവിതത്തിലും ഇടപെടല്‍, കൂടാതെ മറ്റ് പല പ്രതികൂല ഫലങ്ങളും’ എന്നിവയുമായി ഗവേഷണം ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാനങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹുവ മൊയ്ത്രക്കെതിരെ ഐടി മന്ത്രാലയം ; പാർലമെന്‍റ് ഇ-മെയില്‍ ദുബായിൽ നിന്ന് 49 തവണ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്

Next Post

മഞ്ഞുകാലം വരവായി ; ഇനി ദിവസവും കഴിക്കാം ഈ ഒരൊറ്റ പച്ചക്കറി…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

മഞ്ഞുകാലം വരവായി ; ഇനി ദിവസവും കഴിക്കാം ഈ ഒരൊറ്റ പച്ചക്കറി...

ഡൊമിനിക് മാർട്ടിൻ ബോംബ് നിർമിച്ചത് കൊച്ചിയിലെ വീട്ടിൽ വച്ചെന്ന് പോലീസ് ; നീല കാര്‍ സംബന്ധിച്ച ദുരൂഹത നീങ്ങുന്നു

കളമശ്ശേരി സ്ഫോടനം ; ബോംബ് നിർമിച്ചതും സ്ഥാപിച്ചതും പ്രതി വീഡിയോ എടുത്തു, ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക്

ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവറിന് തിരിച്ചടി ; പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

പി വി അൻവറിന് തിരിച്ചടി ; 90.3 സെന്‍റ് മിച്ച ഭൂമി കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങി

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്താണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചത് : രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്താണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചത് : രമേശ് ചെന്നിത്തല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In