• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുതിര്‍ന്ന സിപിഎം നേതാവിന് ഡോക്ടറേറ്റ്, ശുപാര്‍ശ തള്ളി ഗവര്‍ണര്‍ ; തമിഴ്നാട്ടിൽ വീണ്ടും സർക്കാർ – ഗവര്‍ണർ പോര്

by Web Desk 06 - News Kerala 24
November 2, 2023 : 12:19 pm
in India, News
Reading Time: 1 min read
0
A A
0
മുതിര്‍ന്ന സിപിഎം നേതാവിന് ഡോക്ടറേറ്റ്, ശുപാര്‍ശ തള്ളി ഗവര്‍ണര്‍ ; തമിഴ്നാട്ടിൽ വീണ്ടും സർക്കാർ – ഗവര്‍ണർ പോര്

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഗവർണർ – സർക്കാർ പോര്. പുതിയ തർക്കം മുതിർന്ന സിപിഎം നേതാവിന് ഓണററി ഡോക്ടറേറ്റ് നൽകുന്നതിനെ ചൊല്ലിയാണ്. എൻ ശങ്കരയ്യക്കുള്ള ഓണററി ഡോക്ടറേറ്റ് ശുപാർശ ഗവർണർ അംഗീകരിച്ചില്ല. ഇന്നത്തെ മധുരൈ കാമരാജ് യൂണിവേഴ്സി ബിരുദദാന ചടങ്ങ് ഡിഎംകെ സർക്കാർ ബഹിഷ്കരിച്ചു. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമാണ് എന്‍ ശങ്കരയ്യ. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയാണ് അദ്ദേഹത്തിന് ആദര സൂചകമായി ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചത്. സെപ്തംബര്‍ 20ന് ചേര്‍ന്ന സര്‍വ്വകലാശാല സെനറ്റ് ശങ്കരയ്ക്ക് ഓണററി ഡോക്ട്രേറ്റ് നല്‍കാന്‍ പ്രമേയം പാസ്സാക്കി. ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ ഡോക്ടറേറ്റ് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ തമിഴ്നാട് ഗവര്‍ണര്‍ ശുപാര്‍ശ അംഗീകരിച്ചില്ല.

ഗവർണറുടെ നടപടിയെ അപലപിച്ച് ഡിഎംകെയും സിപിഎമ്മും രംഗത്തെത്തി. ഇന്ന് നാഗമല പുതുക്കോട്ടയിൽ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് മധുര എംപി വെങ്കിടേശൻ പറഞ്ഞു. സർവകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് വിരുദ്ധമായി ഗവർണർ പ്രവർത്തിക്കുന്നത് നിയമവിരുദ്ധവും സർവകലാശാലയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് അദ്ദേഹം പറഞ്ഞു. ശുപാര്‍ശ അംഗീകരിക്കാത്തത് രാജ്യത്തെ മഹാനായ നേതാക്കളിൽ ഒരാളോട് അനാദരവ് കാണിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ ആര്‍എസ്എസ് വിധേയത്വത്തിന് പുതിയ തെളിവാണിതെന്ന് മന്ത്രി കെ പൊന്മുടി പ്രതികരിച്ചു. 102 വയസ്സുള്ള ശങ്കരയ്യ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും ആ നേതാവിനെ ആദരിക്കുന്നതിനെയാണ് ഗവര്‍ണര്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ  ഗവര്‍ണര്‍ ഗവർണർ ആർ എൻ രവിയെ സ്ഥാനത്തുനിന്ന് നീക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും എം കെ സ്റ്റാലിന്‍ പരിഹാസ രൂപേണ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരുകയാണെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.

“ബംഗ്ലാവുകളിലും ഉയർന്ന പോസ്റ്റുകളിലും ഇരിക്കുന്ന ചിലർ ദ്രാവിഡം എന്താണെന്ന് ചോദിക്കുകയാണ്. ദ്രാവിഡം എന്താണെന്ന് ആവർത്തിച്ച് ചോദിക്കുന്ന വ്യക്തി (ഗവർണർ ആർ എൻ രവി) തുടരട്ടെ. അത് ഞങ്ങളുടെ പ്രചാരണത്തിന് ശക്തിപകരും”- എം കെ സ്റ്റാലിന്‍ പറഞ്ഞു. രാജ്ഭവന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ പൊലീസ് പരാതി രജിസ്റ്റർ ചെയ്തില്ലെന്ന് രാജ്ഭവൻ ആരോപിച്ചതിന് പിന്നാലെയാണ് എം കെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്. ഗവര്‍ണര്‍ എന്തെല്ലാം കള്ളങ്ങളാണ് പറയുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചലച്ചിത്ര നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു

Next Post

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊവിൻ ആപ്പിനെ ഇകഴ്ത്താനുള്ള ശ്രമം: വിവര ചോർച്ചാ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

പുരികം ത്രെഡ് ചെയ്തു, ഭർത്താവിന് ഇഷ്ടമായില്ല, വീഡിയോ കോളിലൂടെ വിവാഹമോചനം; കേസെടുത്ത് പോലീസ്

കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു ; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി

കേരളീയം ധൂർത്തല്ല, സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, കാരണം കേന്ദ്ര സർക്കാർ ; കെ എൻ ബാലഗോപാൽ

പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാന്‍ യുഎഇ ; യുദ്ധത്തില്‍ പരുക്കേറ്റ ആയിരം കുട്ടികള്‍ക്ക് ചികിത്സ നല്‍കും

പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാന്‍ യുഎഇ ; യുദ്ധത്തില്‍ പരുക്കേറ്റ ആയിരം കുട്ടികള്‍ക്ക് ചികിത്സ നല്‍കും

അവഗണിച്ച് വനംവകുപ്പ്, 6 കിലോമീറ്റർ ദൂരത്തില്‍ പിരിവിട്ട് വൈദ്യുതി വേലിയൊരുക്കി നാട്ടുകാർ

അവഗണിച്ച് വനംവകുപ്പ്, 6 കിലോമീറ്റർ ദൂരത്തില്‍ പിരിവിട്ട് വൈദ്യുതി വേലിയൊരുക്കി നാട്ടുകാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021