• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒരു ദിവസം ജീവകാരുണ്യത്തിനായി നൽകുന്നത് 5.6 കോടി രൂപ, സാന്ത്വനൺത്തിന്റെ പ്രതീകമായി തമിഴ്നാട്ടിലെ കോടീശ്വരൻ!

by Web Desk 04 - News Kerala 24
November 4, 2023 : 10:24 am
in Kerala, News
Reading Time: 1 min read
0
A A
0
ഒരു ദിവസം ജീവകാരുണ്യത്തിനായി നൽകുന്നത് 5.6 കോടി രൂപ, സാന്ത്വനൺത്തിന്റെ പ്രതീകമായി തമിഴ്നാട്ടിലെ കോടീശ്വരൻ!

ദില്ലി: ഒരു ദിവസം ജീവകാരുണ്യത്തിനായി 5.6 കോടി രൂപ നൽകി ഇന്ത്യൻ കോടീശ്വരൻ. രാജ്യത്തുതന്നെ ജീവകാരുണ്യ പ്രവർത്തനത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നതും ഇദ്ദേ​ഹം തന്നെ. എച്ച്സിഎൽ ഉടമ ശിവ് നാടാരാണ് പ്രതിദിനം 5.6 കോടി ജീവകാരുണ്യത്തിനായി നൽകുന്നത്. 2023ൽ അദ്ദേഹം 2042 കോടി സംഭാവന നൽകി. ഇഡൽ​ഗിവ് ഫൗണ്ടേഷനാണ് കണക്കുകൾ പുറത്തുവിട്ടത്. കല, സംസ്കാരം, വിദ്യാഭ്യാസം മേഖലയിലാണ് ഇവർ കൂടുതൽ സംഭാവന ചെയ്യുന്നത്. 1945-ൽ തമിഴ്‌നാട്ടിലെ മൂലൈപ്പൊഴിയിലാണ് ശിവ് നാടാർ ജനിച്ചത്. കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. 1967ൽ പൂനെയിലെ കൂപ്പർ എഞ്ചിനീയറിംഗ് ലിമിറ്റഡിൽ ജോലി ആരംഭിച്ചു. 1970ലാണ് എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപിച്ചത്.

സിംഗപ്പൂർ കമ്പനിക്ക് സേവനം നൽകുന്ന ഒരു ഹാർഡ്‌വെയർ കമ്പനിയായാണ് ആരംഭിച്ചത്. 1980-കളുടെ തുടക്കത്തിൽ അവരുടെ കമ്പനിയുടെ വരുമാനം പത്ത് ലക്ഷത്തിലെത്തി. പിന്നീട് കമ്പനി വലിയ രീതിയിൽ വളർന്നു. കിരൺ നാടാരാണ് ശിവ് നാടാരുടെ ഭാര്യ. ഇന്ത്യൻ ആർട്ട് കളക്ടറും ചാരിറ്റി പ്രവർത്തകയുമാണ് കിരൺ. ശിവ നാടാർ ഫൗണ്ടേഷന്റെ ട്രസ്റ്റിയും നാടാർ മ്യൂസിയം ഓഫ് ആർട്ടിന്റെ സ്ഥാപകയുമാണ് അവർ. ശിവ് നാടാരുടെ കുടുംബം അദ്ദേഹത്തിന്റെ പേരിൽ ഒരു ചാരിറ്റബിൾ ഫൗണ്ടേഷൻ നടത്തുന്നുണ്ട്.

സാമ്പത്തിക വർഷം ജീവകാരുണ്യ പ്രവർത്തനത്തിനായി ഇന്ത്യയിലെ കോടീശ്വരന്മാർ 8445 കോടി രൂപ സംഭാവന നൽകി. രാജ്യത്തെ 119 കോടീശ്വരന്മാരാണ് ഇത്രയും തുക സംഭാവനയായി നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് സംഭാവനയിൽ 59 ശതമാനം വർധനവും മൂന്ന് വർഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി വർധനവുമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഈഡൽ​ഗിവ് ഹാറൂൻ ഇന്ത്യ ഫിലാന്ത്രോപ്പി പട്ടികയിലാണ് വിവരങ്ങളുള്ളത്. പട്ടികയിലെ ആദ്യത്തെ പത്തുപേർ മാത്രം 5806 കോടി സംഭാവന ചെയ്തു. വിപ്രോയുടെ അസിം പ്രേംജിയാണ് പട്ടികയിൽ രണ്ടാമത്. 1774 കോടിയാണ് അസിം പ്രേംജി സംഭാവന നൽകിയത്. ജീവകാരുണ്യത്തിനായി ഇത്രയും വലിയ സംഭാവന ലഭിക്കുന്നത് റെക്കോർഡാണെന്ന് ഇഡൽ​ഗിവ് ഫൗണ്ടേഷൻ സിഇഒ ന​ഗ്മ മുല്ല പറഞ്ഞു. ഇന്ത്യയുടെ സംസ്കാരമാണ് എടുത്തുകാണിക്കുന്നതെന്നും സാമ്പത്തിക അഭിവൃദ്ധിക്ക് ജീവകാരുണ്യപ്രവർത്തനം അത്യന്താപേക്ഷികമാണെന്നും അവർ പറഞ്ഞു.

വ്യക്തികളിൽ നിന്നുള്ള സംഭാവന 60 ശതമാനം വർധിച്ച് 4958 കോടിയായി ഉയർന്നു. കഴിഞ്ഞ 5 വർഷത്തിനിടെ 100 കോടി സംഭാവന ചെയ്യുന്നവരുടെ എണ്ണം രണ്ടിൽ നിന്ന് 14ആയി ഉയർന്നു. 50 കോടി നൽകുന്നവരുടെ എണ്ണം 24 ആയി. മുകേഷ് അംബാനിയും കുടുംബവും 376 കോടിയാണ് സംഭാവന നൽകിയത്. പട്ടികയിൽ മൂന്നാമതാണ് അംബാനി കുടുംബം. 287 കോടിയാണ് കുമാർ മം​ഗളം ബിർളയുടെ സംഭാവന. ​ഗൗതം അദാനിയും കുടുംബവും 285 കോടിയാണ് നൽകിയത്.

241 കോടി നൽകിയ അനിൽ അ​ഗർവാൾ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. നന്ദൻ നിലേകനി 189 കോടിയും ഭാര്യ രോഹിണി നിലേകനി 170 കോടിയും നൽകി. സെരോദ സഹസ്ഥാപകനായ നിഖിൽ കാമത്താണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 110 കോടിയാണ് അദ്ദേഹം സംഭാവന നൽകിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃത്താല ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയത് ഉറ്റസുഹൃത്തുക്കളെ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Next Post

വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബസ് കണ്ടക്ടർക്കെതിരെ ഒരു പോക്സോ കേസ് കൂടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബസ് കണ്ടക്ടർക്കെതിരെ ഒരു പോക്സോ കേസ് കൂടി

വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബസ് കണ്ടക്ടർക്കെതിരെ ഒരു പോക്സോ കേസ് കൂടി

വ്യാജ സ്വർണം പണയംവെച്ച് പണം തട്ടിയ കേസിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

വ്യാജ സ്വർണം പണയംവെച്ച് പണം തട്ടിയ കേസിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

തീർഥാടന കാലം; ശബരിമല പ്രത്യേക വാർഡ് ജനറൽ ആശുപത്രിയിൽ തന്നെ

തീർഥാടന കാലം; ശബരിമല പ്രത്യേക വാർഡ് ജനറൽ ആശുപത്രിയിൽ തന്നെ

കോട്ടക്കുഴിയിൽ നീർനായ് ആക്രമണം; രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കടിയേറ്റു

കോട്ടക്കുഴിയിൽ നീർനായ് ആക്രമണം; രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കടിയേറ്റു

രാത്രി ഓടാതെ സിറ്റി ബസുകൾ; നഗരത്തിൽ പെട്ടാൽ ദുരിതയാത്ര

രാത്രി ഓടാതെ സിറ്റി ബസുകൾ; നഗരത്തിൽ പെട്ടാൽ ദുരിതയാത്ര

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021