ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP 4) നടപ്പിലാക്കി. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾ ഒഴികെ ബാക്കി ഉള്ളവയുടെ ഡൽഹിയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു. സിവിയർ പ്ലസ് വിഭാഗത്തിൽ തുടരുന്നതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. ഗ്രേറ്റർ നോയിഡ,ഗാസിയാബാദ് ,ഫരീദാബാദ്, ഗുരുഗ്രാം, എന്നിവിടങ്ങളിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിലാണ്.
വായു മലിനീകരണ തോത് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ നവംബര്‍ 10 വരെ അടച്ചിടും 6-12 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കുമെന്നും വിദ്യാഭാസ മന്ത്രി അതിഷി വ്യക്തമാക്കി. ‘
ദീപാവലി കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാൻ സമയമെടുക്കും എന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് അറിയിച്ചു.