ന്യൂഡൽഹി: 2022ൽ ഫെബ്രുവരി 23, 24 തീയതികളിൽ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. കാർഷിക പ്രശ്നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പൊതുപണിമുടക്കിന് ആഹ്വാനം. പാർലമെന്റിൽ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലാകും പണിമുടക്ക്. നേരത്തേ തൊഴിലാളികളുടെ സംയുക്ത യോഗം ചേർന്നിരുന്നു. പണിമുടക്കിന് ആഹ്വാനം ചെയ്തെങ്കിലും തീയതി പ്രാഖ്യാപിച്ചിരുന്നില്ല. ജനങ്ങളെ രക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തിയാണ് പണിമുടക്ക്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറായെങ്കിലും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് പണിമുടക്ക്.