റിയാദ് : കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച നിരീക്ഷകന്മാരും വരണാധികാരികളും റിയാദിലെ വിവിധ ജില്ലാകമ്മിറ്റികളുമായും മണ്ഡലം, ഏരിയ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ചാണ് സാദിഖലി തങ്ങൾ കമ്മിറ്റി പ്രഖ്യാപനം നടത്തിയതെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.