കോഴിക്കോട് : കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ 2 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അടുത്ത 3 മണിക്കൂറുകളിൽ മഴ സാധ്യത ശക്തം. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴക്കും (15.6 -64.4 mm) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏഴ് മണിയോടെ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.