മുംബൈ : ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയതിന് പിന്നാലെ ഏകദിന ലോകകപ്പില്‍ റെക്കോര്‍ഡിട്ട് അഫ്ഗാനിസ്ഥാന് ഇബ്രാഹിം സദ്രാന്. ലോകകപ്പില്‍ അഫ്ഗാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ താരമായിരിക്കുകയാണ് സദ്രാന്. 143 പന്തില്‍ പുറത്താവാതെ 129 റണ്‍സാണ് താരം നേടിയത്. ഇതോടെ മറ്റൊരം നേട്ടം കൂടി സദ്രാനെ തേടിയെത്തി. ഓസിസീനെതിരെ ലോകകപ്പില്‍ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് സദ്രാന്. ഇക്കാര്യത്തില്‍ ശിഖര്‍ ധവാന് (117), രചിന് രവീന്ദ്ര (116) എന്നിവരെ സദ്രാന് മറികടന്നു. മുന്‍ സിംബാബ്വെ താരം നീല്‍ ജോണ്‍സണാണ് (132) ഒന്നാമന്. ക്രിസ് ഹാരിസ് (130) രണ്ടാമത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് ഓസീസിനെതിരെ അഫ്ഗാന് നേടിയത്. ലോകകപ്പില്‍ അവരുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 288 റണ്‍സാണ് അഫ്ഗാന് മറികടന്നത്. ഈ ലോകകപ്പില്‍ തന്നെ പാകിസ്ഥാനെതിരെ (282), ഇംഗ്ലണ്ടിനെതിരെ (284), ഇന്ത്യക്കെതിരെ (272) റണ്‍സ് നേടാന്‍ അവര്‍ക്കായിരുന്നു.