• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്കൂളുകള്‍ക്ക് ഇങ്ങനെ അവധി കൊടുക്കരുത്, ഇതിനൊരു പരിഹാരം കണ്ടേ പറ്റൂ ; പ്രതിഷേധവുമായി രക്ഷിതാക്കള്‍

by Web Desk 06 - News Kerala 24
November 8, 2023 : 11:52 am
0
A A
0
അബുദാബിയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് ദിവസം അവധി

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി കൊടുക്കുന്നതിനെതിരെ രക്ഷിതാക്കള്‍. മലിനീകരണ പ്രശ്നത്തിന്റെ പേരില്‍ ബദല്‍ മാര്‍ഗങ്ങളൊന്നും ഒരുക്കാതെ പെട്ടെന്ന് സ്കൂളുകള്‍ അടയ്ക്കുകയും ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനെതിരെയാണ് രക്ഷിതാക്കളുടെ പ്രതിഷേധം. ഓണ്‍ലൈന്‍ പഠനം ഫലപ്രദമല്ലെന്നും പ്രശ്നത്തന് സ്ഥിരമായ പരിഹാരമാണ് സര്‍ക്കാര്‍ കാണേണ്ടതെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.

ഡല്‍ഹിയില്‍ നവംബര്‍ പത്താം തീയ്യതി വരെയാണ് പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഒഴികെയുള്ള മറ്റെല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവധി നല്‍കിയിരിക്കുന്നത്. ഉയരുന്ന അന്തരീക്ഷ മലിനീകരണ തോത് കണക്കിലെടുത്ത് തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി ഗോപാല്‍ രാജ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയായിരുന്നു. അതേസമയം പലര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി ഉയര്‍ന്നു. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം കുറഞ്ഞുവരുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പുകള്‍ നല്‍കുകയും ക്ലാസുകള്‍ പെട്ടെന്ന് ഓണ്‍ലൈനിലേക്ക് മാറ്റിക്കൊണ്ടുള്ള അറിയിപ്പ് നല്‍കുന്ന രീതി ഒഴിവാക്കണമെന്നും ഒരുവിഭാഗം രക്ഷിതാക്കള്‍ അഭിപ്രായപ്പെടുമ്പോള്‍ ഓണ്‍ലൈന്‍ പഠനം ഒട്ടും തന്നെ ഫലപ്രദമല്ലെന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെടുന്നു.

ഡല്‍ഹിയിലെ മലിനീകരണ പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അതിനെ നേരിടാന്‍ വര്‍ഷങ്ങളായി പരാജയപ്പെടുന്ന ഭരണ സംവിധാനം ഇപ്പോള്‍ കുട്ടികളെയും രക്ഷിതാക്കളെയും ഇരകളാക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.  പല കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠനം നടത്തുന്നതിന് മതിയായ ഇലക്ട്രോണ് ഉപകരണങ്ങളില്ലെന്ന് രക്ഷിതാക്കളുടെ പരാതിയുണ്ട്. അതേസമയം നേരിട്ടുള്ള ക്ലാസുകളെ അപേക്ഷിച്ച് ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒട്ടും തന്നെ ഫലപ്രദമല്ലെന്നാണ് മിക്ക രക്ഷിതാക്കളുടെയും പരാതി.

ദിവസവും ഒന്നോ രണ്ടോ ക്ലാസുകളാണ് നടക്കുന്നതെന്നാണ് പ്രധാന ആരോപണം. കുട്ടികള്‍ക്ക് ക്ലാസുകള്‍ ഉണ്ടെന്ന് അറിയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഫോണുകള്‍ വീട്ടില്‍ വെച്ചിട്ട് ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ വൈകുന്നേരം തിരിച്ചെത്തി അന്വേഷിക്കുമ്പോള്‍ ആകെ ഒന്നോ രണ്ടോ ക്ലാസുകള്‍ മാത്രമാണ് നടന്നതെന്നായിരിക്കും കുട്ടികളില്‍ നിന്ന് മനസാക്കുന്നത്. കുട്ടികളെ വീട്ടിലിരുത്തിക്കൊണ്ട് മലിനീകരണ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്നും അതിന് സര്‍ക്കാര്‍ ഉറച്ച നടപടികള്‍ സ്വീകരിക്കുകയും സ്കൂള്‍ അടച്ചിടുന്നത് ഒഴിവാക്കുകയും വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

അതേസമയം ചൊവ്വാഴ്ച ഡല്‍ഹിയിലെ മലിനീകരണ തോതില്‍ അല്‍പം കുറവ് വന്നിട്ടുണ്ട്. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ‘ഗുരുതരം (Severe)’ എന്ന സ്ഥിതിയില്‍ നിന്ന് വളരെ മോശം (Very poor) എന്ന തോതിലേക്ക് മാറി. അഞ്ച് ദിവസമായി ഡല്‍ഹിയിലെ വായു ഗുണനിലവാരം Severe സ്ഥിതിയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം രാജ്യ തലസ്ഥാനത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 421 ആയിരുന്നെങ്കില്‍ ചൊവ്വാഴ്ച വൈകുന്നേരം ഇത് 394 ആയി മെച്ചപ്പെട്ടു.

അതേസമയം കുട്ടികളുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് സ്കൂളുകള്‍ അടച്ചിടുന്നതെന്നും എല്ലാ വര്‍ഷവും ഇത് പതിവായ സാഹചര്യത്തില്‍ കുട്ടികളുടെ വാര്‍ഷിക അദ്ധ്യയന കലണ്ടറില്‍ തന്നെ ഒരു ‘മലിനീകരണ അവധി’ കൂടി പ്രഖ്യാപിക്കണമെന്നായിരുന്നു ഡല്‍ഹി പേരന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അപരാജിത ഗൗതം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. മലിനീകരണ തോത് ഉയരുമ്പോള്‍ നിരവധി കുട്ടികള്‍ രോഗികളാവുകയും ശ്വാസ തടസം പോലുള്ള പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്‍റ് വന്‍ പരാജയം ; പ്രത്യക്ഷ സമരത്തിലേക്ക് മുസ്ലിം ലീഗ്

Next Post

ചെറിയ മുടിയായതിന്റെ പേരിൽ യുവതിക്ക് നേരെ ക്രൂരമായ അക്രമം, സംഭവം കൊറിയയിൽ

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
ചെറിയ മുടിയായതിന്റെ പേരിൽ യുവതിക്ക് നേരെ ക്രൂരമായ അക്രമം, സംഭവം കൊറിയയിൽ

ചെറിയ മുടിയായതിന്റെ പേരിൽ യുവതിക്ക് നേരെ ക്രൂരമായ അക്രമം, സംഭവം കൊറിയയിൽ

മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ബിഹാറിലെ വ്യാജമദ്യ ദുരന്തം; മരണം 70 ആയി; ധനസഹായം നൽകില്ലെന്ന് ഉറച്ച് നിതീഷ് കുമാർ

ജനസംഖ്യ നിയന്ത്രണത്തിലെ പരാമർശം അതിരുവിട്ടു ; വിമർശനം കടുത്തപ്പോൾ പിൻവലിച്ച് തടിയൂരി നിതീഷ് കുമാർ

ലോകായുക്ത നിയമഭേദഗതി ; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുമോ ? ഇന്നറിയാം

ഗവർണ്ണർക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ,ബില്ലുകള്‍ ഒപ്പിടാത്തത്തില്‍ ഒരാഴ്ചക്കിടെ രണ്ടാമെത്ത ഹര്‍ജി

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു, ഉള്ളിൽ കുടുങ്ങിയ ഗൃഹനാഥൻ വെന്തുമരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In