ഇടുക്കി : കൊലപാതകശ്രമ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി 17 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോട്ടയം പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ആനവിലാസം ശങ്കരഗിരിക്കര സ്വദേശി തോമസാണ് അറസ്റ്റിലായത്. 2004ൽ കോടിമത പെട്രോൾ പമ്പിലെ മാനേജരെ വെട്ടി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ അഞ്ചുവർഷം തടവു ശിക്ഷ ലഭിച്ച തോമസ് ഹൈക്കോടതിയിൽ അപ്പീല്‍ കൊടുത്തതിനു ശേഷം 2006 ൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.



















