റിയാദ് : സൗദി തലസ്ഥാന നഗരത്തിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി നിര്യാതനായി. കാസർകോട് ബദുർ എർഡാം കല്ലു സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദർ (58) ആണ് റിയാദിൽ മരിച്ചത്. ഭാര്യ: നഫീസ. മക്കൾ: ഹസൈനാർ, ആയിശത്ത് ശരീഫ്, ആയിശത്ത് ശഹർബാൻ, റൈഹാന, ഇബ്രാഹീം ബാദ്ശാ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ, കാസർകോട് ജില്ല സെക്രട്ടറി അശ്റഫ് എന്നിവർ രംഗത്തുണ്ട്.