ദില്ലി : ആം ആദ്മി പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് നോട്ടീസ്. ബിജെപിയുടെ പരാതിയിലാണ് നടപടി. പ്രധാനമന്ത്രി ജനങ്ങൾക്ക് വേണ്ടിയല്ല വ്യവസായികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ആം ആദ്മി പാർട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ്. വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉൾപ്പെടുന്ന ഒരു വീഡിയോ ‘എക്‌സിൽ’ എഎപി പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ അദാനിയുടെയും മോദിയുടെയും ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി ജനങ്ങൾക്ക് വേണ്ടിയല്ല, വ്യവസായിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു എഎപിയുടെ വിമർശനം. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, അനിൽ ബലൂനി, പാർട്ടി നേതാവ് ഓം പഥക് എന്നിവരടങ്ങുന്ന ബി.ജെ.പി പ്രതിനിധി സംഘമാണ് വിഷയത്തിൽ തെരഞ്ഞെടുപ്പ് പാനലിനെ സമീപിച്ചത്.