വണ്ണം കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാമുണ്ടെങ്കില്‍ മാത്രമേ വണ്ണം കുറയ്ക്കാൻ കഴിയൂ. അതും ഓരോരുത്തരുടെയും പ്രായവും ആരോഗ്യാവസ്ഥയുമെല്ലാം ഇക്കാര്യത്തില്‍ വലിയ സ്വാധീനഘടകമാണ്. വണ്ണം കുറയ്ക്കുന്നതിലേക്ക് വരുമ്പോള്‍ ഭക്ഷണത്തിന് ഉള്ള പ്രാധാന്യം എത്രമാത്രമാണെന്നത് എടുത്തുപറയേണ്ടതില്ലല്ലോ. ഇത് ഏവര്‍ക്കുമറിയാം. പല ഭക്ഷണപാനീയങ്ങളും ഇതിനായി ഒഴിവാക്കേണ്ടി വരാം. പലതും ഡയറ്റിലുള്‍പ്പെടുത്തേണ്ടിയും വരാം. ഇത്തരത്തില്‍ ഭക്ഷണവുമായി അഥവാ ഡയറ്റുമായി ബന്ധപ്പെട്ട് പല ടിപ്സും പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ രാത്രി കിടക്കാൻ പോകും മുമ്പായി ചെയ്യാവുന്ന ചില ഡയറ്റ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.