• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആഡംബര ഹോട്ടലിലെ ഡാൻസ് ഫ്ലോറിൽ 4 സ്ത്രീകളെ അപമാനിക്കാൻ ശ്രമം; യുവാക്കൾ പിടിയിൽ

by Web Desk 06 - News Kerala 24
November 16, 2023 : 10:58 am
in India, News
Reading Time: 1 min read
0
A A
0
ആഡംബര ഹോട്ടലിലെ ഡാൻസ് ഫ്ലോറിൽ 4 സ്ത്രീകളെ അപമാനിക്കാൻ ശ്രമം; യുവാക്കൾ പിടിയിൽ

മുസഫര്‍നഗര്‍: ആഡംബര ഹോട്ടലിലെ ഡാന്‍സ് ഫ്ലോറില്‍ വെച്ച് സ്ത്രീകളെ അപമാനിച്ച കുറ്റത്തിന് നാല് യുവാക്കള്‍ പിടിയിലായി. ആഗ്രയിലെ താജ്‍ഗഞ്ച് പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം. യുവാക്കള്‍ നാല് പേരും മദ്യ ലഹരിയിലായിരുന്നു. ആഗ്ര സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളായ യുവതികളെയാണ് ഇവര്‍ ഉപദ്രവിച്ചത്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു കുടുംബത്തിലെ നാല് സ്ത്രീകള്‍ക്ക് നേരെയാണ് യുവാക്കളുടെ ഉപദ്രവമുണ്ടായത്. ഇവരും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും പ്രതിരോധിച്ചതോടെ അസഭ്യം പറയാനും ശല്യം ചെയ്യാനും തുടങ്ങി. പിന്നാലെ കുടുംബത്തിലെ മറ്റുള്ളവരെയും യുവാക്കള്‍ കൈയേറ്റം ചെയ്യാന്‍ തുടങ്ങിയതോടെ പ്രശ്നം ഗുരുതരമായി. ഡാന്‍സ് ഫ്ലോറിലുണ്ടായിരുന്ന ബൗണ്‍സര്‍മാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ പൊലീസ് എത്തുമെന്ന് ആയതോടെ നാല് പേരും ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി.

ഡാന്‍സ് ഫ്ലോറില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ ക്ലിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ തന്നെയാണ് യുവാക്കളെ കണ്ടെത്താന്‍ പൊലീസിന് സഹായകമായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രൂരജ് റായ് പറഞ്ഞു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വിനോദ സഞ്ചാരികളുടെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് കാണാം. യുവാക്കളില്‍ ഒരാള്‍ കസേര എടുത്ത് അടിക്കാന്‍ ശ്രമിക്കുന്നതും അപ്പോഴേക്കും ഹോട്ടല്‍ ജീവനക്കാരും മറ്റുള്ളവരും ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്. മാല്‍പുര സ്വദേശികളായ യോഗേന്ദ്ര കുമാര്‍, നിതിന്‍ സിങ്, പരിസര പ്രദേശങ്ങളില്‍ തന്നെ താമസിക്കുന്ന രാഹുല്‍ കുമാര്‍, ഭൂപേന്ദ്ര എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. എല്ലാവരും 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.

ആഗ്ര സന്ദര്‍ശിക്കാനായി കുടുംബാംഗങ്ങളോടൊപ്പം എത്തിയതായിരുന്നുവെന്നും ഹോട്ടലില്‍ വെച്ച് അപരിചിതരായ നാലോ അഞ്ചോ പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. മദ്യക്കുപ്പികള്‍ പൊട്ടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചു. സംഘത്തിലെ ആരെയും തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യം വെച്ചതെന്നും പരാതിയില്‍ ആരോപിച്ചു. പരാതി പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്‌സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു

Next Post

മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്

മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്

യുഎസിലെ ഷിക്കാഗോയിൽ മലയാളി യുവതിയ്ക്ക് വെടിയേറ്റ സംഭവം; മീരയുടെ ഗർഭസ്ഥ ശിശു മരിച്ചു

യുഎസിലെ ഷിക്കാഗോയിൽ മലയാളി യുവതിയ്ക്ക് വെടിയേറ്റ സംഭവം; മീരയുടെ ഗർഭസ്ഥ ശിശു മരിച്ചു

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

പീഡിപ്പിക്കാന്‍ ശ്രമിച്ച 23കാരന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി; അറസ്റ്റ്, ഗുരുതരാവസ്ഥയില്‍ യുവാവ്

അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഇന്ത്യൻ വംശജ്ഞൻ ഋഷി സുനക് മുന്നിൽ

റുവാണ്ടന്‍ പദ്ധതി നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി, ഋഷി സുനകിന് വന്‍ തിരിച്ചടി

നടി വിജയശാന്തി ബിജെപി വിട്ടു, വീണ്ടും കോൺഗ്രസിലേക്ക്

നടി വിജയശാന്തി ബിജെപി വിട്ടു, വീണ്ടും കോൺഗ്രസിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021