സലാല : ആലപ്പുഴ, അമ്പലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വാസുദേവൻപിള്ളയുടെ മകൻ വി. ശ്രീകുമാർ (44) ഒമാനിലെ സലാലയിൽ നിര്യാതനായി. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ശ്രീകുമാർ ഞായറാഴ്ചയാണു മരണപെട്ടത്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയച്ചു. വ്യാഴാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകള്‍ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ് – ഇന്ദിരാദേവി. ഭാര്യ – അമ്പലപ്പുഴ കോമന കൃഷ്ണഭവനത്തിൽ പ്രിയ ശ്രീകുമാർ. മകൻ – ഋഷികേശ്.