ദില്ലി : രാജ്യത്ത് അഴിമതി ചിതൽ പോലെ പടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ ഒരുമിച്ച് എത്രയും വേഗം ഇതിൽ നിന്ന് മുക്തി നേടണമെന്നും അദ്ദേഹം പറഞ്ഞു. 2047 ഓടെ അഴിമതി രഹിത ഇന്ത്യ കാണാൻ ആഗ്രഹിക്കുന്നുവെന്ന ഒരു പെൺകുട്ടിയുടെ കത്തിന് മൻ കി ബാത്തിലൂടെ മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.
ഒരു കോടിയിലധികം കുട്ടികൾ പോസ്റ്റ്കാർഡുകൾ വഴി അവരുടെ ‘മൻ കി ബാത്ത്’ തനിക്ക് അയച്ചുനല്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി റേഡിയോ പ്രക്ഷേപണത്തിൽ പറഞ്ഞു. ഈ പോസ്റ്റ് കാർഡുകൾ രാജ്യത്തിന്റെ ഭാവിയിലേക്കുള്ള പുതിയ തലമുറയുടെ വിശാലവും സമഗ്രവുമായ വീക്ഷണത്തിന്റെ നേർക്കാഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അമർ ജവാൻ ജ്യോതി വിവാദം മന് കി ബാത്തില്‍ പ്രധാനമന്ത്രി പരാമർശിച്ചു.
പല വിരമിച്ച സൈനികരും വിഷയത്തില്‍ തനിക്ക് കത്തെഴുതി. അമര്‍ജവാന്‍ ജ്യോതി പോലെ വീരമൃത്യു വരിച്ച സൈനീകരുടെ സംഭാവനകളും അനന്തമാണ്. എല്ലാവരു അവസരം ലഭിക്കുമ്പോൾ ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെന്നും വാക്സിനിലുള്ള വിശ്വാസം വര്‍ധിക്കുന്നത് പ്രത്യാശ നല്‍കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.