മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഉലുവ. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി എന്നിവയൊക്കെ അടങ്ങിയ ഉലുവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഈ തണുപ്പുകാലത്ത് ഉലുവ കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
- തണുത്ത കാലാവസ്ഥയിൽ ഉലുവ കഴിക്കുന്നത് ശരീരത്തില്‍ ചൂട് നിലനിർത്താന്‍ സഹായിക്കും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.
- രണ്ട്…
- ഉലുവയിലും ഉലുവയുടെ ഇലയിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനായി ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് നല്ലതാണ്.
- മൂന്ന്…
- നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും ഉലുവ സഹായിക്കും. ഭക്ഷണത്തിനു മുമ്പായി ഉലുവ കഴിക്കുന്നത് നെഞ്ചെരിച്ചിൽ തടയും. ദഹനപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നതും വളരെ ഗുണം ചെയ്യും.
- നാല്…
- പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഉലുവ. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ ഗുണം ചെയ്യും
- അഞ്ച്…
- ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉലുവ എൽഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
- ആറ്…
- കാത്സ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയ ഉലുവഡയറ്റില് ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
- ഏഴ്…
- കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഉലുവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ഇവ സഹായിക്കും.
- എട്ട്…
- ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവ ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.