മുടി ആരോഗ്യത്തോടെ വളരുന്നതിന് ഏറ്റവും മികച്ച പ്രതിവിധിയാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടമാണ് നെല്ലിക്ക. കൂടാതെ ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നെല്ലിക്ക രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. നെല്ലിക്ക പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
അൽപം നെല്ലിക്ക ജ്യൂസിൽ ബദാം പേസ്റ്റ് മിക്സ് ചെയ്ത് തലയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ബദാമിന് ജലാംശം നൽകുന്നതും പോഷിപ്പിക്കുന്നതുമായ ഗുണങ്ങളുണ്ട്. അത് മുടിയെ ആരോഗ്യകരവും തിളക്കവുമുള്ളതുമാക്കുന്നു. നാരങ്ങനീരിൽ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. മുടിയുടെ വളർച്ചയ്ക്ക് നെല്ലിക്കയും നാരങ്ങാനീരും ഒരുമിച്ച് ഉപയോഗിക്കാം. ഒരു ബൗളിൽ രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ നെല്ലിക്ക ജ്യൂസും മിക്സ് ചെയ്ത് തലയിൽ പുരട്ടുക.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്. മുടി വളരാൻ നെല്ലിക്കയും തൈരും ഒരുമിച്ച് ഉപയോഗിക്കാവുന്നതാണ്. രണ്ട് ടീസ്പൂൺ നെല്ലിക്ക പൊടിയിലേക്ക് ഒരു ടീസ്പൂൺ തെെര് ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഈ പാക്ക് സഹായിക്കും. തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തലയോട്ടി ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് ഈ പ്രശ്നങ്ങളെ പരിഹരിക്കാം.